മ​ദ്യ​രഹിത സമൂഹത്തിനായി കൈകോര്‍ക്കണം: ബി​ഷ​പ് ഡോ.അ​ല​ക്സ് വ​ട​ക്കും​ത​ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: മ​ദ്യ​മി​ല്ലാ​ത്ത സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഭേ​ദ​മ​ന്യേ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തി​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​തെ​ന്നും മ​ദ്യ​നി​രോ​ധ​ന​ത്തി​നൊ​രു വോ​ട്ട് എ​ന്ന​താ​ക​ട്ടെ ഓ​രോ വോ​ട്ട​ര്‍​മാ​രു​ടെ​യും ക​ര്‍​ത്ത​വ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ സ​മാ​ധാ​ന​വും സ്വ​സ്ഥ​മാ​യ ജീ​വി​ത​വും ല​ക്ഷ്യ​മാ​ക്കു​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ മ​ദ്യം ഒ​ഴു​ക്കു​ന്ന​തി​ലൂ​ടെ ജ​ന​വ​ഞ്ച​ന​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. "മ​ദ്യ​മി​ല്ലാ​ത്ത ഒ​രു കേ​ര​ള​ത്തി​നാ​വ​ട്ടെ നി​ങ്ങ​ളു​ടെ ഒ​രു വോ​ട്ട്' എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ജാ​ഥ​യ്ക്ക് ക​ണ്ണൂ​ര്‍ ഗാ​ന്ധി സ്ക്വ​യ​റി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ തീ​യ​റേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ര്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. ടി.​എം. ര​വീ​ന്ദ്ര​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി.​ആ​ര്‍.

നാ​ഥ്, ശി​വ​ഗി​രി​മ​ഠം സ്വാ​മി പ്രേ​മാ​ന​ന്ദ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നു മൊ​ട്ട​മ്മ​ല്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍​ട്ടി​സ്റ്റ് ശ​ശി​ക​ല, വ​നി​താ പ്ര​സി​ഡ​ന്‍റ് ഐ.​സി. മേ​രി, പി.​ജെ. തോ​മ​സ്, സി​സ്റ്റ​ര്‍ നോ​ബി​ള്‍, സി​സ്റ്റ​ര്‍ ജ്യോ​ത്സ​ന, റി​ന്‍​സി കു​ര്യ​ന്‍, വ​ത്സ​മ്മ പ​ന​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​തി​യ​തെ​രു, ധ​ര്‍​മ​ശാ​ല, ത​ളി​പ്പ​റ​മ്ബ്, പ​യ്യ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ന​ല്‍​കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha