പള്ളിക്കുന്നില്‍ ചരക്ക് ലോറിയിടിച്ച്‌ സ്‌കൂള്‍ മതില്‍ തകര്‍ത്തു ‌
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: കണ്ണുര്‍ കാസര്‍കോട് ദേശീയപാതയിലെ പള്ളിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം നിയന്ത്രണം വിട്ടലോറി അപകടത്തില്‍പ്പെട്ട് രണ്ട് വൈദ്യുതി തൂണും സ്‌കൂളിന്റെ മതിലും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് അപകടം നടന്നത്.

കണ്ണൂര്‍ ഭാഗത്തു നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുമ്ബ് തൂണും തകര്‍ന്ന് മതിലും തകര്‍ത്താണ് ലോറി നിന്നത്. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്ഥലത്തെത്തി. കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത