പ്ര​സം​ഗ​മൊ​ന്നും ന​ട​ത്താ​തെ അമിത്​ ഷായുടെ കഞ്ചിക്കോട്​ റോഡ്​ ഷോ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

പ്ര​സം​ഗ​മൊ​ന്നും ന​ട​ത്താ​തെ അമിത്​ ഷായുടെ കഞ്ചിക്കോട്​ റോഡ്​ ഷോ

ക​ഞ്ചി​ക്കോ​ട് (പാലക്കാട്​)​: അ​ണി​ക​ള്‍​ക്ക്​ ആ​വേ​ശം വി​ത​റിയെങ്കിലും പ്ര​സം​ഗ​മൊ​ന്നും ന​ട​ത്താ​തെ, അ​ഭി​വാ​ദ്യം മാത്രം ചെ​യ്​​ത്​​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷായുടെ ​റോ​ഡ്​ ഷോ​. ​പൊ​രി​വെ​യി​ലി​നെ പോ​ലും വ​ക​െ​വ​ക്കാ​തെ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ര്‍​ത്ത​ക​രാ​ണ്​ ക​ഞ്ചി​ക്കോ​ട്ട് അ​മി​ത് ഷാ​യെ വ​ര​വേ​ല്‍​ക്കാ​ന്‍ എ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ അ​ദ്ദേ​ഹ​ത്തി​െന്‍റ പ്ര​ചാ​ര​ണ പ​ര്യ​ട​ന​ത്തി​െന്‍റ സ​മാ​പ​ന​മാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ക​ഞ്ചി​ക്കോ​ട്​ ന​ട​ന്ന റോ​ഡ്​​ഷോ.

തീരുമാനിച്ച സമയത്തിനും അരമണിക്കൂര്‍ വൈകിയാണ്​ ബെ​മ്​​ല്‍ ഹെ​ലി​പാ​ഡി​ല്‍ അ​മി​ത് ​ഷാ ​ഹെ​ലി​കോ​പ്​​ട​ര്‍ ഇ​റ​ങ്ങി​യ​ത്.കൊ ല്ലം ചാത്തന്നൂരില്‍നിന്നും വൈകീട്ട്​ 4.40ഒാടെ ബെമ്​ല്‍ മൈതാനത്ത്​ ഹെലികോപ്​റ്ററില്‍ വന്നിറങ്ങിയ അമിത്​ ഷാ 5.05നാണ്​ റോഡ്​ ഷോ ആരംഭിക്കുന്ന പുതുശ്ശേരി സെന്‍ട്രലി​ലെത്തിയത്​. എ​സ്​​കോ​ര്‍​ട്ട്​ വാ​ഹ​ന​ങ്ങ​ളു​െ​ട അ​ക​മ്ബ​ടി​യോ​ടെയാണ്​ ബു​ള്ള​റ്റ്​ പ്രൂ​ഫ്​ കാ​റി​ല്‍ റോ​ഡ്​ ഷോ ​ആ​രം​ഭി​ക്കു​ന്ന പു​തു​ശ്ശേ​രി സെ​ന്‍​ട്ര​ലി​ലേ​ക്ക് എത്തിയത്​. വാ​ഹ​ന​വ്യൂ​ഹം ക​ണ്ട​തോ​ടെ അ​മി​ത്​ ഷാ ​കീ ജ​യ് വി​ളി​ക​ള്‍ വാ​നി​ല്‍ മു​ഴ​ങ്ങി. ​

പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​വാ​ദ്യ​പ്ര​ക​ട​ന​വു​മാ​യി ചു​റ്റും കൂ​ടു​ന്ന​തി​നി​ടെ, പൊ​ലീ​സ്​ ഒ​രു​ക്കി​യ സു​ര​ക്ഷ വ​ല​യ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ണി​​യി​ച്ചൊ​രു​ക്കി​യ തു​റ​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക്. വാ​ഹ​ന​​ത്തെ പൊ​തി​ഞ്ഞ്​ തോ​ക്കേ​ന്തി​യ സു​ര​ക്ഷ ഭ​ട​ന്മാ​ര്‍. പൂക്കാവടിയുടേയും വാദ്യമേളങ്ങളുടേയും അകടമ്ബടിയോടെയായിരുന്നു പ്രയാണം. ജനങ്ങളുടെ തള്ളിക്കയറ്റം തടയാന്‍ പൊലീസ്​ കയര്‍കെട്ടി നിയന്ത്രിച്ചിരുന്നു.

എ​ന്‍.​ഡി.​എ​യു​ടെ പാ​ല​ക്കാ​ട്, മ​ല​മ്ബു​ഴ മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ഡോ. ​ഇ. ശ്രീ​ധ​ര​ന്‍, സി. ​കൃ​ഷ്​​ണ​കു​മാ​ര്‍ എ​ന്നി​വ​രും ബി.​ജെ.​പി പാ​ല​ക്കാ​ട്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ ഇ. ​കൃ​ഷ്​​ണ​ദാ​സും തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ അ​മി​ത്​ ഷാ​ക്ക്​​ ഒ​പ്പമുണ്ടായിരുന്നു. മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും കൊ​ടി​ക​ള്‍ വീ​ശി​യും പി​ന്ന​ാ​ലെ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ര്‍​ത്ത​ക​രും. കൈ​കൂ​പ്പി​യും കൈ​ക​ള്‍ വീ​ശി​യും ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്​​തായി​രു​ന്നു പ്ര​യാ​ണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog