'ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ വോട്ടിങ്ങനെ അടർന്നു വരുമെന്ന് കരുതേണ്ട': ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂരാൻ വാർത്ത
തലശ്ശേരി: ശബരിമല വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷോഭത്തോടെ സംസാരിച്ചത്. 'ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ വോട്ടിങ്ങനെ അടർന്നു വരുമെന്ന് മാധ്യമങ്ങൾ കരുതേണ്ട.' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'നിങ്ങളെ പോലുള്ള മാധ്യമങ്ങൾക്ക് ഇങ്ങനെയുള്ള വിഷയങ്ങൾ വല്ലാതെ ഉയർത്തിക്കൊണ്ട് വരണമെന്നുണ്ട്. ഉയരുന്നുണ്ടോ?

വല്ലാതെ കിണഞ്ഞ് പരിശ്രമിക്കുകയല്ലേ, നാട് സ്വീകരിക്കുന്നുണ്ടോ. നിങ്ങളുടെയടക്കം വിശ്വാസ്യതയാണ് തകരുന്നതെന്ന് മനസ്സിലാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തെങ്കിലും ഗുണം കിട്ടിയോ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത