വണ്ണിന്റെ ട്രെയിലര്‍ പുറത്ത്; മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

വണ്ണിന്റെ ട്രെയിലര്‍ പുറത്ത്; മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്നു

മമ്മൂട്ടി നായകനായെത്തുന്ന വണ്ണിന്റെ ട്രെയിലര്‍ പുറത്ത്. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ സ്വഭാവമുള്ള വണ്‍ സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ്‌ഗോപിയും അടക്കമുള്ള നിരവധി മലയാള താരങ്ങള്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കൃത്യമായ നീക്കുപോക്കുകളും ഇതിനെതിരെ, പ്രതിപക്ഷം നടത്തുന്ന കരുനീക്കങ്ങളുമൊക്കെ അടങ്ങിയ കംപ്ലീറ്റ് രാഷ്ട്രീയ സിനിമയാണ് വണ്‍ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുനടി അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും അലന്‍സിയറും ഗായത്രിയും നിമിഷ സജയനും മുരളി ഗോപിയും ജഗദീഷും ഉള്‍പ്പെട്ടിട്ടുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്.

ബാലചന്ദ്ര മേനോന്‍, മധു എന്നിവര്‍ അതിഥി താരങ്ങളായെത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സിദ്ധിഖ്, മാത്യു തോമസ്, സലിം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ,ജഗദീഷ്, പി.ബാലചന്ദ്രന്‍ ,കൃഷ്ണ കുമാര്‍ ,സുധീര്‍ കരമന, റിസബാവ, സാദിഖ്, മേഘനാദന്‍, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, പ്രേംകുമാര്‍, നന്ദു ജയന്‍ ചേര്‍ത്തല, വി.കെ. ബൈജു, തുടങ്ങി നിരവധി താരങ്ങള്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog