അനധികൃത മത്സ്യ ബന്ധനം: ശക്തമായ നിയമനടപടി സ്വീകരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ പൊന്നാട്, മുഹമ്മ, കണ്ണംങ്കര, കട്ടച്ചിറ തണ്ണീര്‍മുക്കം ബണ്ടിന് വടക്ക് വശത്തും ഫിഷറീസിന്റെ അധീനതയിലുള്ള കക്ക സങ്കേതത്തിലും രാത്രി സമയങ്ങളില്‍ അനധിതൃതമായി കടന്നു കയറി കക്ക വാരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

കൂടാതെ മണ്ണഞ്ചേരി വേമ്ബനാട്ട് കായല്‍ ഭാഗങ്ങളില്‍ കുരുത്തോല ഉപയോഗിച്ചും ഇടിവലയും നഞ്ചും കലക്കി ചെറു മത്സ്യങ്ങളെ ഉള്‍പ്പടെ പിടിച്ച്‌ നശിപ്പിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം അനധികൃത മത്സ്യബന്ധനവും കക്കാ വാരലും നടത്തുന്നവര്‍ക്കെതിരെ കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ ആക്‌ട് പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഉപഡയറക്ടര്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha