പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.
ധർമടം:പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. ഒഴയിൽ ഭാഗം സഫിയ മൻസിലിൽ മുഹമ്മദ് സജ്ജാദ് (15) ആണ് മരിച്ചത്.തലശ്ശേരി ബ്രണ്ണൻ എച്ച്.എസ്.എസ്.വിദ്യാർഥിയാണ്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം.ഒഴയിൽ ഭാഗം മുതലക്കല്ല് പരിസരത്ത് പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സജ്ജാദ്.കുളിച്ചു കൊണ്ടിരിക്കേ ഒരു കൂട്ടുകാരനോടൊപ്പം മറുകരയിലേക്ക് നീന്തിയ സജ്ജാദ് കൂടുതൽ വെള്ളമുള്ള ഭാഗത്ത് പുഴയിലെ കുഴിയിൽ അകപ്പെടുകയായിരുന്നു.അടുത്തു തന്നെയുള്ള ചെമ്മീൻ പാടത്തിലെ തൊഴിലാളി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാർ തോണിയിലെത്തി രക്ഷാപ്രവർത്തനം നടത്തി.തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി.സിദ്ദിഖിൻ്റെയും തസ് ലിമയുടെയും മകനാണ്. സഹോദരൻ:സിനാൻ.
No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog