വിശ്വാസികളെ വഞ്ചിക്കാന്‍ ബി.ജെ.പി കൂട്ടുനില്‍ക്കരുത്: രാഹുല്‍ ഈശ്വര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

വിശ്വാസികളെ വഞ്ചിക്കാന്‍ ബി.ജെ.പി കൂട്ടുനില്‍ക്കരുത്: രാഹുല്‍ ഈശ്വര്‍

കൊച്ചി: ബി.ജെ.പി - സി.പി.എം രഹസ്യധാരണയെന്ന ആര്‍.എസ്.എസ് നേതാവ് ബാലശങ്കര്‍ ഉന്നയിച്ച ആരോപണം ശരിയാണെങ്കില്‍ അത് ശബരിമല വിശ്വാസികളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണെന്നും ശബരിമല വിരുദ്ധരെ വിജയിപ്പിക്കാനുള്ള രഹസ്യതീരുമാനത്തില്‍നിന്ന് ബി.ജെ.പി പിന്മാറണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ദേവസ്വംമന്ത്രിയെന്ന നിലയില്‍ കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം വിശ്വാസികള്‍ സ്വാഗതം ചെയ്തതാണ്. എന്നാല്‍ ശബരിമലവിഷയത്തിലെ സി.പി.എം നിലപാടില്‍ മാറ്രമില്ലെന്ന സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാകുന്നതാണ്. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഈശ്വര്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog