സാധ്യത പട്ടിക പരിശോധിക്കൽ; സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റുകൾ ഇന്ന് ചേരും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

സാധ്യത പട്ടിക പരിശോധിക്കൽ; സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റുകൾ ഇന്ന് ചേരും


സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യത പട്ടിക പരിശോധിക്കാൻ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റുകൾ ഇന്ന് ചേരും. രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ മുഖം നോക്കാതെ ഒഴിവാക്കിയതിനെതിരെ യോഗങ്ങളിൽ പ്രതികരണങ്ങൾ ഉണ്ടായേക്കും. പത്താം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

യുവാക്കൾക്കും പുതുമുഖങ്ങൾക്കും വലിയ പരിഗണന നൽകുന്നതാണ് സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയെങ്കിലും ആശങ്കകളും കുറവല്ല.

അമ്പലപ്പുഴ, ആലപ്പുഴ, പൊന്നാനി, അരൂർ, അരുവിക്കര, ഷൊർണൂർ, ഗുരുവായൂർ തുടങ്ങി പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിൽ അസ്വാരസ്യങ്ങൾ ഉണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog