'കുട്ടിക്കാലത്ത് ശാഖയില്‍ പോയിരുന്നു, ജയിച്ചാലും സീരിയല്‍ വിട്ട് പോവില്ല'; നടന്‍ വിവേക് ഗോപന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുട്ടിക്കാലത്ത് ശാഖയില്‍ പോയിരുന്നുവെന്നും ഇപ്പോഴാണ് പാര്‍ട്ടിയില്‍ ചേരാന്‍ അനുയോജ്യമായ സമയം എന്ന് തോന്നിയത് കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ചവറ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി വിവേക് ഗോപന്‍. ജയിച്ചാലും ചലച്ചിത്ര മേഖല വിടില്ലെന്നും ഇനി മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

അഴിമതിയും കൊള്ളയും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയത്തില്‍ നിന്നും മാറി ചിന്തിക്കുന്നത് കൊണ്ടാണ് പല പ്രഗത്ഭരും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും വിവേക് ഗോപന്‍ പ്രതികരിച്ചു.

കുട്ടനാടന്‍ ബ്ലോഗ്, അച്ഛാദിന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലും, പരസ്പരം എന്ന സീരിയലിലൂടെയുമാണ് വിവേക് ഗോപന്‍ ശ്രദ്ധേയനാകുന്നത്വിവേക് ഗോപന്‍റെ വാക്കുകള്‍:
'തൊഴിലുറപ്പിന് പോയി വരുന്ന ആള്‍ക്കാര് ജയിച്ചാലും സീരിയല്‍ വിട്ട് പോവരുത് സീരിയലില്‍ നമുക്ക് കാണണം എന്ന് പറഞ്ഞു. തീര്‍ച്ചയായും കാണും. അത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ സേവനമാകും. സീരിയലും ഷൂട്ടും എന്ന് പറഞ്ഞാല്‍ വളരെ കുറച്ച്‌ ദിവസങ്ങളേയുള്ളൂ, ബാക്കി സമയം മൊത്തം ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാനുള്ള സമയവും സന്ദര്‍ഭവുമാകും. ചവറ മണ്ഡലത്തില്‍ നൂറ് ശതമാനമാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ മനസ്സിലാകും എത്രത്തോളം ബി.ജെ.പി ശക്തമാണെന്ന്. ഈ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തന്നെ പല പല പ്രഗത്ഭരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതൊക്കെ അഴിമതിയും കൊള്ളയും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയത്തില്‍ നിന്നും മാറി ചിന്തിക്കുന്ന സംഭവങ്ങളാണ്.

രാഷ്ട്രീയമായി വന്‍തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാലും സംഘത്തിലൊക്കെയുണ്ടായിരുന്നു, കുട്ടിക്കാലത്ത് തിരുവനന്തപുരത്തെ പുത്തന്‍ചന്ത ശാഖയില്‍ പോയിട്ടുണ്ട്. കുറച്ച്‌ നാള്‍ അവിടെ പോയിട്ടുണ്ടായിരുന്നു. പിന്നെ മുഴുസമയ രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ അവസരം കിട്ടിയിട്ടില്ല. പഠിത്തവും കാര്യങ്ങളൊക്കെയും ആയപ്പോള്‍ അങ്ങനെ പോയി. ഇതൊരു വ്യത്യസ്ത മേഖലയായിട്ട് ഞാന്‍ കാണുന്നില്ല. രാഷ്ട്രീയം എന്‍റെ കാഴ്ച്ചപ്പാടില്‍ വേറെ തന്നെയാണ്. ജനങ്ങളെ സേവിച്ച്‌ അവരെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിച്ചു മുമ്ബോട്ടു പോകുന്നതാണ് യഥാര്‍ത്ഥ നേതാവും യഥാര്‍ത്ഥ രാഷ്ട്രീയക്കാരനും. ആ ഒരു നിലപാടില്‍ മുമ്ബോട്ട് പോകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha