നാ​ട​കീ​യ രം​ഗ​ങ്ങ​ൾ! ബ്ലാ​ക്ക്മെ​യി​ൽ വി​രു​ത​ൻ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മ​റ്റി ഓ​ഫീ​സി​ൽ ചു​മ​ത​ല​ക്കാ​രാ​നാ​യി എ​ത്തി; പൊ​ട്ടി​ത്തെ​റി​ച്ച് ലീ​ഗ് നേ​താ​വ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗി​ന്‍റെ ത​ല മു​തി​ർ​ന്ന നേ​താ​വി​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത് നേ​താ​വി​നെ​യും കു​ടും​ബ​ത്തെ​യും അ​വ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ൾ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മ​റ്റി ഓ​ഫീ​സി​ൽ ചു​മ​ത​ല​ക്കാ​രാ​നാ​യി എ​ത്തി.
ലാ​പ്ടോ​പ്പും പി​ടി​ച്ച് പ്ര​വൃ​ത്തി​യി​ൽ മു​ഴു​കി​യ ഇ​യാ​ളെ ക​ണ്ട് മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ നേ​താ​വ് പൊ​ട്ടി​ത്തെ​റി​ച്ചു.
ത​ല​ശേ​രി കാ​യ്യ​ത്ത് റോ​ഡി​ലെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​യേ​യും കു​ടും​ബ​ത്തേ​യു​മാ​ണ് ഗ്രൂ​പ്പ് പോ​രി​ന്‍റെ മ​റ​വി​ൽ ഇ​യാ​ൾ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.
പി​ന്നീ​ട് നേ​താ​വി​നേ​യും കു​ടും​ബ​ത്തേ​യും അ​വ​ഹേ​ളി​ച്ചു കൊ​ണ്ട് ര​ണ്ട് വീ​ഡി​യോ​യും ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​യാ​ൾ പോ​സ്റ്റ് ചെ​യ്തു.ഇ​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ മു​സ്‌​ലിം​ലീ​ഗ് പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​യ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ൽ ചു​മ​ത​ല​ക്കാ​ര​നാ​യി എ​ത്തി​യ​ത്.
യു​ഡി​എ​ഫ് ഓ​ഫീ​സി​ൽ ഇ​യാ​ളെ ക​ണ്ട മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് ഡി​സി​സി സെ​ക്ര​ട്ട​റി​യോ​ടും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യോ​ടും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ക​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്കു​ക​യും മു​സ്ലിം ലീ​ഗ് നേ​താ​വി​നെ അ​പ​മാ​നി​ച്ച​വ​നെ പു​റ​ത്താ​ക്കാ​തെ ഇ​നി യു​ഡി​എ​ഫ് ക​മ്മ​റ്റി ഓ​ഫീ​സി​ലേ​ക്ക് ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.
ഇ​തൊ​ന്നു​മ​റി​യാ​തെ ജോ​ലി​യി​ൽ മു​ഴു​കി​യി​രു​ന്ന വി​വാ​ദ നാ​യ​ക​നെ ഒ​ടു​വി​ൽ യു​ഡി​എ​ഫി​ന്‍റെ‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. വി​വ​രം ഡി​സി​സി സെ​ക്ര​ട്ട​റി ത​ന്നെ മു​സ്‌​ലിം​ലീ​ഗ് നേ​താ​വി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.
കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​ത്തി​ന്‍റെ പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​നാ​ണ് ഇ​യാ​ളെ യു​ഡി​എ​ഫ് ഓ​ഫീ​സി​ൽ കൂ​ട്ടിക്കൊ​ണ്ടു വ​ന്ന​തെ​ന്നും മു​സ്‌​ലിം​ലീ​ഗി​ന്‍റെ പ്ര​തി​ഷേ​ധം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഉ​ട​ൻ ത​ന്നെ അ​യാ​ളെ ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്താ​ക്കി​യെ​ന്നും യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha