ഐഎസില്‍ ചേരാനായി യുവാക്കളെ റിക്രൂട്ട് ചെയ്യല്‍; രണ്ട് വനിതകള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കൂടി പങ്ക്, എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

ഐഎസില്‍ ചേരാനായി യുവാക്കളെ റിക്രൂട്ട് ചെയ്യല്‍; രണ്ട് വനിതകള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കൂടി പങ്ക്, എന്‍ഐഎ റിപ്പോര്‍ട്ട് പുറത്ത്‌

കൊച്ചി: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ മലയാളികള്‍ക്ക് പുറമേ രണ്ട് വനിതകള്‍ ഉള്‍പ്പട നാല് പേര്‍ക്ക് കൂടി പങ്കുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഡോ.റഹീസ് റഷീദ്, മുഷാബ് അനുവര്‍ എന്നിവരെ ട്രാന്‍സിറ്റ് വാറണ്ടിനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കാസര്‍കോട് സ്വദേശി തെക്കേകോലോത്ത് ഇര്‍ഷാദ്, കണ്ണൂര്‍ ടൗണ്‍ സ്വദേശി ഷിഫ ഹാരിസ്, കണ്ണൂര്‍ താണയില്‍ സ്വദേശി മിസ്ഹ സിദ്ദിഖ്, അഞ്ചല്‍ സ്വദേശി രാഹുല്‍ അബ്ദുള്ള എന്ന രാഹുല്‍ മനോഹരന്‍ എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

സമൂഹ മാധ്യമങ്ങള്‍ വഴി യുവാക്കളെ ആകര്‍ഷിച്ച്‌ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഒമ്ബതിടങ്ങളില്‍ പരിശോധന നടത്തി 16 മൊബൈലുകള്‍, 17 സിം കാര്‍ഡുകള്‍, പത്ത് മെമ്മറി കാര്‍ഡുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog