തെരുവ് നാടകം തിരഞ്ഞെടുപ്പില്‍ ഹരിത ശുചിത്വം പാലിക്കുന്നതിനായി; അങ്കച്ചൂടിനൊരു ഹരിതക്കുട - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

തെരുവ് നാടകം തിരഞ്ഞെടുപ്പില്‍ ഹരിത ശുചിത്വം പാലിക്കുന്നതിനായി; അങ്കച്ചൂടിനൊരു ഹരിതക്കുട

ഇരിട്ടി:തിരഞ്ഞെടുപ്പില്‍ ഹരിത ശുചിത്വം പാലിക്കുന്നതിനായുള്ള ബോധവല്‍ക്കരണവുമായി അങ്കച്ചൂടിനൊരു ഹരിതക്കുട എന്ന തെരുവ് നാടകം ഇരിട്ടി പ്രഗതി കോളജില്‍ അവതരിപ്പിച്ചു.ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് പരിപാടി.പുതു തലമുറക്കും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പൂര്‍ണ്ണമായും ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കുന്നതാണ് നാടകം. ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് നാദം മുരളി സംവിധാനം ചെയ്ത നാടകത്തില്‍ മുരളിതന്നെ പ്രധാന വേഷവുമായി അരങ്ങിലെത്തുന്നു. വൈസ് പ്രിന്‍സിപ്പാള്‍ എം. രതീഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ കോ ഓഡിനേറ്റര്‍ ടി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിതചട്ട പാലനം സംശയങ്ങളും മറുപടിയും എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. പയ്യാവൂര്‍ മാധവന്‍ മാസ്റ്റര്‍, മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog