രാജിക്ക് പിന്നാലെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച്‌ ലതികാ സുഭാഷ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

രാജിക്ക് പിന്നാലെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച്‌ ലതികാ സുഭാഷ്

ലതികാ സുഭാഷ് രാജി വച്ചു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമാണ് രാജി വച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലതികാ സുഭാഷ് രാജിവച്ചത്.

വനിതകള്‍ക്കെതിരെ പാര്‍ട്ടി കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ പ്രതികരിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താന്‍ ഇത് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്താണ് ലതികാസുഭാഷ് പ്രതിഷേധിച്ചത്.

തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ പോലും നിയസഭയില്‍ എത്തുന്നുണ്ടെന്നും പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതല്ല സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യതയായി കാണുന്നതെന്നും ലതികാ രൂക്ഷമായി വിമര്‍ശിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog