തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായം; കണ്ണൂരില്‍ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചുവെന്ന് കെ സുധാകരന്‍; വര്‍ക്കിങ്ങ് ചെയര്‍മാനെന്ന നിലയില്‍ കേരളത്തിലെവിടെയും പാര്‍ട്ടിക്ക് പ്രതിസന്ധി നേരിടുമ്ബോള്‍ ഇടപെടും; പാര്‍ട്ടി തീരുമാനം അടിച്ചേല്‍പ്പിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നനും സുധാകരന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായം; കണ്ണൂരില്‍ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചുവെന്ന് കെ സുധാകരന്‍; വര്‍ക്കിങ്ങ് ചെയര്‍മാനെന്ന നിലയില്‍ കേരളത്തിലെവിടെയും പാര്‍ട്ടിക്ക് പ്രതിസന്ധി നേരിടുമ്ബോള്‍ ഇടപെടും; പാര്‍ട്ടി തീരുമാനം അടിച്ചേല്‍പ്പിക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നനും സുധാകരന്‍

കണ്ണൂര്‍: തന്റെ കെപിസിസി അധ്യക്ഷ പദവി പദമെന്നത് അടഞ്ഞ അധ്യായമാണെന്നാണ് കെ.സുധാകരന്‍ എംപി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണുരില്‍ നിന്നും മത്സരിക്കുന്നില്ലെന്ന് തന്നെ അറിയിച്ചതായി കെ.സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂര്‍ ജില്ലയിലെ ഒരു മണ്ഡലത്തിലും താന്‍ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി തന്നെ ഫോണിലൂടെഅറിയിച്ചതായി സുധാകരന്‍ അറിയിച്ചു. ഇതോടെ തന്റെ

കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായമായി.മാറി.. എന്നാല്‍ സംസ്ഥാന വര്‍ക്കിങ്ങ് ചെയര്‍മാനെന്ന നിലയില്‍ കേരളത്തിലെവിടെയും പാര്‍ട്ടിക്ക് പ്രതിസന്ധി നേരിടുമ്ബോള്‍ ഇടപെടും.പാര്‍ട്ടി തീരുമാനം അടിച്ചേല്‍പ്പിക്കുന്ന രീതി കോണ്‍ഗ്രസിനില്ല.

സ്വര്‍ണക്കടത്ത് കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ കേന്ദ്ര മന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന് വിളിച്ചു പറയുകയാണ്.ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കാത്തത് ചില കാര്യങ്ങള്‍ സത്യമായ തുകൊണ്ടാണ്. ഞങ്ങള്‍ നേരത്തെ പറഞ്ഞ ആരോപണങ്ങളാണ് അമിത് ഷാ ഇപ്പോള്‍ പറയുന്നത്. പിണറായി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ തെളിവുണ്ടായിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെതിരെ നടപടിയെടുക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു. സിപിഎമ്മിനെ ഭയപ്പെടുത്തി വശപ്പെടുത്തി രാഷ്ട്രീയമായി മുതലെടുക്കുകയാണ് ബിജെപി.

തന്റെ കൈയിലെ പച്ചോല പാമ്ബിനെ കാണിച്ച്‌ പിണറായിയെ ഭയപ്പെടുത്തുകയാണ് അമിത് ഷാ സ്വര്‍ണക്കടത്ത് കേസില്‍ ഇരുവരും ഓലപാമ്ബിനെ കാട്ടുന്നതല്ലാതെ ശിക്ഷാ നടപടികളിലേക്ക് നീങ്ങുന്നില്ല സിപിഎം.സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ പിണറായി പ്രചാരണത്തിന് ഇറങ്ങിയത് തോല്‍വി ഭയന്നാണെന്നും. ഈ സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങളില്‍ ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരിലോ ഇരി ക്കൂറിലോ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനിയും ഇരിക്കൂറില്‍ സോണി സെബാസ്റ്റ്‌വനും മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog