നിയമസഭ തിരഞ്ഞെടുപ്പ് ; ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി
കണ്ണൂരാൻ വാർത്ത
കേളകം:നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അനധികൃതമായി എത്താന്‍ സാധ്യതയുള്ള രേഖകളില്ലാതെ കടത്തുന്ന പണം,ലഹരി വസ്തുക്കള്‍,ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതിനായാണ്  പരിശോധന . വാഹനങ്ങളില്‍ പരിശോധന നടത്തുന്നത് ചിത്രീകരിക്കുന്നതിനായി വീഡിയോഗ്രാഫര്‍മാരെയും നിയമിച്ചിട്ടുണ്ട്. കണ്ണൂര്‍ വയനാട് ജില്ലാ അതിര്‍ത്തിയായ ബോയ്‌സ് ടൗണ്‍,പാല്‍ചുരം നെടുംപൊയില്‍ മേഖലകളില്‍  പോലീസും കേന്ദ്രസേനയും ശക്തമായ പരിശോധനയാണ് നടത്തുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത