പരീക്ഷ തീയതി മാറ്റം : കണ്ണൂരില്‍ എം എസ് എഫ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി ‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

പരീക്ഷ തീയതി മാറ്റം : കണ്ണൂരില്‍ എം എസ് എഫ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി ‌

കണ്ണൂര്‍ : ഹയര്‍ സെക്കന്ററി, എസ് എസ് എല്‍ സി പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തുടനീളം ഡി ഡി ഇ ഓഫീസുകളിലേക്ക് എം എസ് എഫ് മാര്‍ച്ച്‌ സംഘടിപ്പിച്ചു.

കണ്ണൂര്‍ ജില്ലാ എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഡി ഡി ഇ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രധിഷേധ മാര്‍ച്ചുമായി എത്തി.ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം പരീക്ഷക്കായി തയ്യാറെടുത്ത വിദ്യാര്‍ത്ഥികളെ വഞ്ചിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്.

മാര്‍ച്ച്‌ ഓഫീസ് ഗേറ്റില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുo തല്ലും ഉണ്ടായി തുടര്‍ന്ന് പ്രതിഷേധ യോഗം ജില്ലാ എം എസ് എഫ് പ്രസിഡന്റ്‌ നസീര്‍ പുറത്തീല്‍ ഉത്ഘാടനം ചെയ്തു.ഇടത് പക്ഷ അദ്ധ്യാപക സംഘടനയിലെ ആളുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു വേണ്ടിയാണു ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷ തീയതി മാറ്റനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.

കടുത്ത ഉഷ്ണവും, വിഷുവും, റംസാനും ഒക്കെ കടന്നു വരുന്ന ഏപ്രില്‍ മാസം വിദ്യാര്‍ത്ഥികള്‍ക്ക് മനസികമായി പിരിമുറുക്കവും ആശങ്കയും സൃഷ്ട്ടിക്കും. ഉടന്‍ തന്നെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ജാസിര്‍ ഒകെ അധ്യക്ഷത വഹിച്ചു.

ആസിഫ് ചപ്പാരപ്പടവ്, ഷഹബാസ് കയ്യത്ത്, സൗധ് മുഴപ്പിലങ്ങാട്, തസ്‌ലീം അടിപ്പാലം,ഹരിത ജില്ലാ പ്രസിഡന്റ്‌ റുമൈസ റഫീഖ്, ട്രഷറര്‍ നിഹാല നാസര്‍, ഖദീജ മയ്യില്‍, യൂനുസ് പടന്നോട്ട്,ഷാനിബ് മുണ്ടേരി, സുഹൈല്‍ പുറത്തില്‍, ഉമ്മര്‍ വളപട്ടണം, ആദില്‍ എടയന്നൂര്‍, ഹകീം വളപട്ടണം എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog