മുഖ്യമന്ത്രിക്കെതിരേ ചോദ്യങ്ങളുമായി വാളയാര്‍ അമ്മ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

മുഖ്യമന്ത്രിക്കെതിരേ ചോദ്യങ്ങളുമായി വാളയാര്‍ അമ്മ

കണ്ണൂര്‍: ധര്‍മടത്ത്‌ മത്സരിക്കുന്ന വാളയാര്‍ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വോട്ടു തേടിയിറങ്ങി. അകാലത്തില്‍ മരണമടഞ്ഞ പിഞ്ചുമക്കളെ ഓര്‍ക്കാന്‍ തെരഞ്ഞെടുപ്പ്‌ ചിഹ്‌നമായ "കുഞ്ഞുടുപ്പ്‌" ചൂണ്ടിക്കാട്ടിയാണു വോട്ടഭ്യര്‍ഥന. വിവിധ സാംസ്‌കാരിക, സാമുഹിക സംഘടനകളിലെ പ്രവര്‍ത്തകരും അവര്‍ക്കൊപ്പമുണ്ട്‌. തലശേരിയില്‍ താമസിച്ചാണ്‌ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തു പ്രചാരണം നടത്തുന്നത്‌.
സഹായമഭ്യര്‍ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ കാലുപിടിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നതായി വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു. ഇന്നും സര്‍ക്കാര്‍ സി.ബി.ഐക്ക്‌ ഫയലുകള്‍ കൈമാറിയിട്ടില്ലെന്നും തുടരന്വേഷണമാണോ പുനരന്വേഷണമാണോ കേസില്‍ നടത്തേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ്‌ സി.ബി.ഐയെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാരും കോടതിയും പോലീസുകാര്‍ കുറ്റക്കാരാണെന്ന്‌ സമ്മതിച്ചിട്ടും എന്തിനാണ്‌ അവരെ സംരക്ഷിക്കുന്നതെന്നും പട്ടികജാതിക്കാരിയോ പാവങ്ങളോ ആയത്‌ കൊണ്ടാണോ തങ്ങളെ അപമാനിക്കുന്നതെന്നും അവര്‍ ചോദിച്ചു. അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തെരഞ്ഞെടുപ്പ്‌ സമയത്ത്‌ വോട്ട്‌ യന്ത്രമാക്കി മാറ്റിയിട്ട്‌ മറന്നുകളയുന്നത്‌ എന്തുകൊണ്ടാണ്‌. ഇതൊക്കെ നേരില്‍ ചോദിക്കാന്‍ കിട്ടിയ അവസരമാണ്‌ തെരഞ്ഞെടുപ്പ്‌. താന്‍ മത്സരിക്കുകയാണെങ്കില്‍ പെറ്റിക്കോട്ട്‌ ചിഹ്നഹ്‌നമായി വാങ്ങിക്കാമെന്ന്‌ ആലോചിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആ ചിഹ്നം അനുവദിച്ചപ്പോള്‍ തന്നെ താന്‍ ജയിച്ചുവെന്നും വാളയാര്‍ കുട്ടികളുടെ അമ്മ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.
വാളയാറില്‍ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ കൊലയാളികളെ സംരക്ഷിച്ച കേരള പോലീസിന്‌ ഒത്താശ ചെയ്‌ത ആഭ്യന്തരമന്ത്രിയാണ്‌ പിണറായി വിജയനെന്ന്‌ വെല്‍ഫര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ്‌ വാണിയമ്പലം കുറ്റപ്പെടുത്തി. പാലത്തായിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി. നേതാവിന്‌ രക്ഷപ്പെടാന്‍ പഴുതൊരുക്കിയതും ഇടതു സര്‍ക്കാരിന്റെ പോലീസാണെന്നും ഹമീദ്‌ വാണിയമ്പലം പറഞ്ഞു. പ്രചാരണത്തിനുള്ള പണം കണ്ടെത്താന്‍ അമ്മ സമൂഹമാധ്യമങ്ങളിലൂടെ സഹായം ചോദിച്ചിട്ടുണ്ട്‌.
സഹോദരിമാര്‍ പീഡനത്തിന്‌ ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പോലീസ്‌ ഓഫിസര്‍മാര്‍ക്കെതിെരേ നടപടിയെടുക്കാത്ത സംസ്‌ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്‌തിരുന്നു. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ അമ്മ ജനുവരി 26 മുതല്‍ പാലക്കാട്‌ വഴിയോരത്ത്‌ സത്യഗ്രഹ സമരം നടത്തി. തുടര്‍ന്നാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog