പിണറായിയുടെ മണ്ഡലത്തില്‍ പി.ജയരാജനാണ് ഞങ്ങളുടെ ഉറപ്പെന്ന് പോസ്റ്റര്‍
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍റെ പേരില്‍ പ്രചാരണ ബോര്‍ഡുകള്‍. എല്‍.ഡി.എഫിന്‍്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായി പി.ജയരാജന്‍്റെ വലിയ ചിത്രം വെച്ച്‌ കൊണ്ട് "ഞങ്ങടെ ഉറപ്പാണ് പി.ജെ " എന്ന ബോര്‍ഡാണ് പ്രചരിപ്പിക്കുന്നത്.

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആര്‍.വി മെട്ടയിലെ റോഡരികിലാണ് വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. പോരാളികള്‍ എന്ന പേരിലാണ് പി.ജയരാജന്‍്റെ ചിത്രം പതിച്ച്‌ കൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ പി.ജയരാജന് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിന് എതിരെ പി.ജെ ആര്‍മി എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കുമുള്ള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലും മറ്റും പി.ജെ ആര്‍മിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആര്‍മി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത