തിരുവല്ലയില്‍ വീട്ടമ്മയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, മകള്‍ക്കും ഗുരുതര പരിക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

തിരുവല്ലയില്‍ വീട്ടമ്മയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി, മകള്‍ക്കും ഗുരുതര പരിക്ക്

തിരുവല്ല: തിരുവല്ലയില്‍ വീട്ടമ്മയെ തീ കൊളുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ക്കും പൊള്ളലേറ്റു. നെടുമ്ബ്രം സ്വദേശി മാത്തുക്കുട്ടിയാണ് ഭാര്യ സാറാമ്മയെ തീ കൊളുത്തിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു ദാരുണമായ സംഭവം. രാത്രിയില്‍ വീട്ടിലെത്തിയ മാത്തുക്കുട്ടി നേരത്തെ കരുതിവെച്ചിരുന്ന പെട്രോളൊഴിച്ച്‌ സാറാമ്മയെ തീകൊളുത്തുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകള്‍ ലിജിക്കും സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റു.

ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ സാറാമ്മ മരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog