അഴിമുഖം ബീച്ചില്‍ ഡോള്‍ഫിന്‍ ചത്ത് കരയ്ക്കടിഞ്ഞു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പുറം: അഴിമുഖം ബീച്ചില്‍ ഡോള്‍ഫിന്‍ ചത്ത് കരയ്ക്കടിഞ്ഞു. തിരൂര്‍ പടിഞ്ഞാറേക്കര അഴിമുഖം ടൂറിസ്റ്റ് ബീച്ചിലാണ് സംഭവം. ഡോള്‍ഫിന് ഒരു ക്വിന്റലോളം തൂക്കമുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി കരയ്ക്കടിഞ്ഞ ഡോള്‍ഫിനെ ഇന്ന് രാവിലെ ബീച്ച്‌ ജീവനക്കാരാണ് കണ്ടെത്തിയത്.

ബീച്ച്‌ ജീവനക്കാരും തീരദേശവാസികളും ചേര്‍ന്ന് ഡോള്‍ഫിനെ കുഴിച്ചുമൂടി. കനത്ത ചൂട് കാരണമാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംസ്ഥാനത്ത് ചൂട് കടുക്കുകയാണ്. കേരളം ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയുള്ള തീരദേശ സംസ്ഥാനം ആയതിനാല്‍ താപനിലയെക്കാള്‍ ചൂട് അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha