മകളുടെ റോഡ് ഷോ കാണാന്‍ പോയ സമയത്ത് വീട്ടിലെത്തിയ അതിഥി, അരിതയുടെ വീട്ടുകാരെ ഞെട്ടിച്ച്‌ പ്രിയങ്ക ​ഗാന്ധി
കണ്ണൂരാൻ വാർത്ത
പ്രിയങ്ക ​ഗാന്ധിക്കൊപ്പമായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതയുടെ റോ‍ഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം മകളെ കാണാനുള്ള ആ​ഗ്രഹത്തിലാണ് അരിതയുടെ അച്ഛനും അമ്മയും കൃഷ്ണപുരത്ത് ദേശീയപാതയോരത്തേക്ക് പോകുന്നത്. അപ്പോഴാണ് അരിതയുടെ ഫോണ്‍ വരുന്നത്. വീട്ടിലെത്തിയ അതിഥിയെക്കുറിച്ച്‌ അരിത പറഞ്ഞു. അതുകേട്ട് ഇരുവരും വീട്ടിലേക്ക് ഓടിയെത്തിയപ്പോള്‍ കണ്ടത് തങ്ങളേയും കാത്ത് വീടിന്റെ സിറ്റൗട്ടിലിരിക്കുന്ന പ്രിയങ്ക ​ഗാന്ധിയെയാണ്.

റോഡ് ഷോയ്ക്കിടെയാണ് അരിതയുടെ അച്ഛനെയും അമ്മയെയും കാണാന്‍ പ്രിയങ്കാ ഗാന്ധി വീട്ടിലെത്തിയത്. റോഡ് ഷോ തുടങ്ങിയപ്പോള്‍ത്തന്നെ അരിതയുടെ കുടുംബത്തെക്കുറിച്ച്‌ പ്രിയങ്ക ചോദിച്ചിരുന്നു.കമലാലയം ജങ്ഷനില്‍ എത്തിയപ്പോള്‍ ഇവിടെ അടുത്താണ് വീടെന്ന് അരിത പറഞ്ഞു. പറഞ്ഞു തീരുംമുമ്ബ് ദേശീയപാതയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ച്‌ പുതുപ്പള്ളിയിലെ അരിതയുടെ വീടിന് മുന്നിലെത്തി പ്രിയങ്കയുടെ വാഹനം.

പത്തു മിനിറ്റോളം നേരമാണ് പ്രിയങ്ക അച്ഛന്റേയും അമ്മയുടേയും വരവിനായി കാത്തിരുന്നത്. വീട് തുറന്നു എല്ലാവരും അകത്തുകയറി. പ്രിയങ്ക ഹാളില്‍ അല്പനേരം ഇരുന്നു. പിന്നെ കുടുംബത്തോടൊപ്പം സെല്‍ഫിയെടുത്താണ് മടങ്ങിയത്. അപ്പോഴേക്കും പ്രിയങ്കയുടെ വരവറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. വീടിന് പുറത്തേക്ക് എത്തിയ പ്രിയങ്ക മോട്ടോര്‍സൈക്കിള്‍ ഉണ്ടോ എന്ന് അരിതയോട് ചോദിച്ചു. നമുക്ക് രണ്ടും അതില്‍ യാത്രചെയ്ത് റോഡ്‌ഷോയൊടൊപ്പം ചേരാമെന്നായി ചോദ്യം. എന്നാല്‍ നേതാക്കള്‍ ഇടപെട്ട് ഇതില്‍ നിന്ന് പിന്‍തിരിക്കുകയായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത