‘തുടര്‍ഭരണമുണ്ടായാല്‍ ബിജെ.പിക്ക് ആയിരിക്കും സ്വാധീനം, അമിത് ഷാ കേരളത്തിലെത്തിയത് സി.പിഎമ്മുമായി ഡീല്‍ ഉറപ്പിക്കാന്‍’- മുല്ലപ്പള്ളി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 26 March 2021

‘തുടര്‍ഭരണമുണ്ടായാല്‍ ബിജെ.പിക്ക് ആയിരിക്കും സ്വാധീനം, അമിത് ഷാ കേരളത്തിലെത്തിയത് സി.പിഎമ്മുമായി ഡീല്‍ ഉറപ്പിക്കാന്‍’- മുല്ലപ്പള്ളി

കണ്ണൂര്‍: അമിത് ഷാ കേരളത്തിലെത്തിയത് സി.പി.എമ്മുമായി ലീഡ് ഉറപ്പിക്കാനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒറ്റക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി ജയിക്കുമെന്ന് പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കാനാവില്ല. അമിത് ഷാ കേരളത്തിലെത്തിയത് സി.പി.എമ്മുമായി ലീഡ് ഉറപ്പിക്കാനാണ്. തുടര്‍ഭരണമുണ്ടായാല്‍ ബി.ജെ.പിക്ക് ആയിരിക്കും സ്വാധീനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ഭരണമുണ്ടായാല്‍ സി.പി.എം നശിക്കുമെന്ന ആന്റണിയുടെ പ്രസ്താവനയോട് യോജിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
എന്‍.എസ്.എസിന് രാഷ്ട്രീയ ലാഭം ലക്ഷ്യമല്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി സുകുമാരന്‍ നായരുടെ നിലപാട് മതിപ്പുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ സര്‍ക്കാറിനെ സഹായിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് അനുകൂലമായി മാറും. സി.പി.എം പ്രവര്‍ത്തകര്‍ പോലും യു.ഡി.എഫിന് വോട്ട് ചെയ്യും. കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog