കുറ്റ്യാടി സീറ്റ് ഏറ്റെടുത്ത് സിപിഎം; എ എ റഹീമിന് സാധ്യത - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കുറ്റ്യാടി സീറ്റ് ഏറ്റെടുത്ത് സിപിഎം; എ എ റഹീമിന് സാധ്യത

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴങ്ങി സിപിഎം. കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അസാധാരണ പ്രതിഷേധമാണ് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. മുന്നണിയുടെ കെട്ടുറപ്പിന്റെ ഭാഗമായി മണ്ഡലം സിപിഎമ്മിന് തിരികെ നല്‍കുമെന്ന് പാര്‍ട്ടി നേതാവ് ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനത്തെ തുടര്‍ഭരണ സാധ്യത കണക്കിലെടുത്താണ് സീറ്റ് സിപിഎമ്മിന് നല്‍കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റ്യാടി സീറ്റില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സിപിഎം പ്രവര്‍ത്തകര്‍. അണികളുടെ രോഷം കുറ്റിയാടിയിലും സമീപ സീറ്റുകളായ നാദാപുരത്തും വടകരയിലും പ്രതികൂലമായ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചത്ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ എ എ റഹീം ഇവിടെ മല്‍സരാര്‍ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ടി കുഞ്ഞിക്കണ്ണന്‍, ഓഞ്ചിയം ഏരിയ കമ്മിറ്റി സെക്രട്ടറി ടി പി ബിനീഷ് എന്നിവരുടെ പേരുകളാണ് കുറ്റ്യാടി സീറ്റിലേക്ക് ജില്ലാ നേതൃത്വം മുന്നോട്ട് വച്ചതെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം എ എ റഹീമിനെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സാമുദായിക ഘടകങ്ങളും എ എ റഹീമിന് അനുകൂല ഘടകമാണ്. കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. 12 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് മത്സരിക്കുക.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog