നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക; കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക; കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല

ബം​ഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണം. കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഇന്ന് മുതല്‍ കടത്തിവിടില്ല. തലപ്പാടിയില്‍ കെഎസ്‌ആര്‍ടിസി ബസുകളിലടക്കം വാഹനപരിശോധന ശക്തമാക്കുമെന്നും കര്‍ണാടക ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

കൊവിഡിന്റെ രണ്ടാം തരം​ഗ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കര്‍ണാടക വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കര്‍ണാടക ഇതിനു മുമ്ബ് പലതവണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നവെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ അടിയന്തര ചികിത്സയ്ക്ക് പോകുന്നവരെ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog