ചതുര്‍ഭാഷ നിഘണ്ടുകാരനെ കാണാന്‍ സൈക്കിളിലെത്തി കാശ്മീരി യുവാവ്ചതുര്‍ഭാഷ നിഘണ്ടുകാരനെ കാണാന്‍ സൈക്കിളിലെത്തി കാശ്മീരി യുവാവ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

ചതുര്‍ഭാഷ നിഘണ്ടുകാരനെ കാണാന്‍ സൈക്കിളിലെത്തി കാശ്മീരി യുവാവ്ചതുര്‍ഭാഷ നിഘണ്ടുകാരനെ കാണാന്‍ സൈക്കിളിലെത്തി കാശ്മീരി യുവാവ്

തലശ്ശേരി: പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു ഗ്രാമീണന്‍ തെന്നിന്ത്യന്‍ ഭാഷകളുടെ താക്കോല്‍ സൂക്ഷിപ്പുകാരനായതിന്റെ കഥയറിഞ്ഞ കാശ്മീരുകാരനായ ഗവേഷണ വിദ്യാര്‍ത്ഥി അദ്ദേഹത്തെ കാണാന്‍ കാതങ്ങള്‍ക്കപ്പുറത്ത് നിന്നെത്തി. 24 കാരനായ പ്രതീക് സന്യാലാണ് സൈക്കിളില്‍ കയറി ഞാറ്റ്വേല ശ്രീധരനെ കാണാന്‍ തലശ്ശേരി വയലളം മൂളിയില്‍നടയിലെ വീട്ടിലെത്തിയത്.

ഇരുവരുടെയും അപൂര്‍വ്വ കൂടിക്കാഴ്ചയില്‍ പരിസരവാസികളും പങ്കാളികളായി. മലയാളത്തിലെ ആദ്യ നിഘണ്ടു പിറന്ന മണ്ണില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പിന്മുറക്കാരനായ ഞാറ്റ്വേല ശ്രീധരന്‍, അക്കാഡമിക പാരമ്ബര്യങ്ങളോ, പേരിന്റെ കൂടെ ബിരുദമോ ഒന്നുമില്ലാതെയാണ് മലയാളം, തമിഴ്, തെലുങ്ക്, കര്‍ണാടക ഭാഷകള്‍ക്ക് നിഘണ്ടു രചിച്ചത്.
ഇത് ഉത്തരേന്ത്യന്‍ ചാനലുകളിലടക്കം പ്രാധാന്യത്തോടെ വാര്‍ത്തായായിരുന്നു.

ഗ്രാമീണ ജീവിതങ്ങളെയും, അവരുടെ സംസ്‌കാരത്തെയും കുറിച്ചറിയാന്‍ സൈക്കിള്‍ യാത്ര സഹായകരമായെന്ന് പ്രതീക് സന്യാല്‍ പറഞ്ഞു. കേരളത്തിലെ ഒരു എഴുത്തുകാരനും കിട്ടാത്ത പ്രശസ്തി നിഘണ്ടു പൂര്‍ത്തിയാക്കുന്നതിനു മുമ്ബ് തന്നെ തനിക്ക് കിട്ടിയെന്നും താന്‍ അങ്ങേയറ്റം സന്തോഷവാനാണെന്നുമായിരുന്നു തന്നെ സന്ദര്‍ശിക്കാനെത്തിയ കാശ്മീരി യുവാവിനോട് ഞാറ്റ്വേല ശ്രീധരന്റെ മറുപടി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog