സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച കേസ്: പ്രതികളെ വെറുതെവിട്ട വിധി ശരിവച്ച്‌ സെഷന്‍സ് കോടതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച കേസ്: പ്രതികളെ വെറുതെവിട്ട വിധി ശരിവച്ച്‌ സെഷന്‍സ് കോടതി

കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭാര്യയെയും മകളെയും പീഡിപ്പിച്ചെന്നുള്ള പരാതിയില്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും വെറുതെ വിട്ട കരുനാഗപ്പള്ളി അസി. സെഷന്‍സ് കോടതി വിധി നാലാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശരിവെച്ചു. ഭാര്യയെ തലയില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാട്ടി ഭര്‍ത്താവ് നാസര്‍, മാതാവ് ഐഷാബീവി, സഹോദരി നാജിത എന്നിവരെ പ്രതികളാക്കി കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. വാദിഭാഗത്തുനിന്നുള്ള അപ്പീലില്‍ തെളിവുകള്‍ പരിശോധിച്ചും വിലയിരുത്തിയുമാണ് പ്രതികളെ കീഴ്ക്കോടതി വെറുതെ വിട്ടതെന്നും വിധിയില്‍ ഇപെടാന്‍തക്ക സാഹചര്യമില്ലെന്നും നാലാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വ്യക്തമാക്കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog