ആയൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊല്ലം : ആയൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെറുവക്കല്‍ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത് . കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്ന് അജിയും സഹോദരനും തിരികെ വരും വഴിയാണ് തീപിടുത്തമുണ്ടായത്. വാഹനത്തില്‍ നിന്ന് പുകയുയരുന്നത് കണ്ടയുടന്‍ അജി വാഹനം നിര്‍ത്തി പുറത്ത് കടന്നു. എന്നാല്‍ മുന്‍ സീറ്റിലിരുന്ന സഹോദരന് ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡ്രൈവിംഗ് സീറ്റിലെ ഡോര്‍ വഴിയാണ് സഹോദരന്‍ പുറത്തിറങ്ങിയത്.

ഇരുവരും പുറത്ത് കടന്ന ശേഷമാണ് വാഹനത്തിലേക്ക് തീ ആളി പടരുന്നത്. അജിയും സഹോദരനും രക്ഷപ്പെട്ടുവെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha