പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി സ്ക്വാഡുകൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി സ്ക്വാഡുകൾ

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നടപടി ശക്തമാക്കി. മാതൃകപെരുമാറ്റച്ചട്ട പാലനത്തിന്റെ നോഡൽ ഓഫീസറായ എ.ഡി.എം കെ.എ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും രണ്ട് ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകളും ഒരു മാതൃക പെരുമാറ്റച്ചട്ട സംരക്ഷണ സ്വാഡുകളും പ്രവർത്തനം ആരംഭിച്ചു.

പൊതു നിരത്തുകളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ തെഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ, ബാനറുകൾ, വാൾപെയിന്റുകൾ, പോസ്റ്ററുകൾ എന്നിവ പതിച്ചാൽ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ ഇലക്ടറൽ ഓഫീസറായ ജില്ലാ കളക്ടർ സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകി.
സ്വകാര്യ വ്യക്തികളുടെ വസ്തുക്കളിൽ രേഖാമൂലമുള്ള അനുവാദമില്ലാതെ യാതൊരു തരത്തിലുമുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങളും സ്ഥാപിക്കാൻ പാടില്ല. പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിനായി എല്ലാ മണ്ഡലങ്ങളിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള മൂന്ന് വീതം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും മൂന്ന് വീതം ഫ്ലൈയിംഗ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സംഘങ്ങൾക്ക് വാഹനങ്ങളിൽ ഉൾപ്പെടെ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള മദ്യം, പണം വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ കണ്ടുകെട്ടുന്നതിനുള്ള അധികാരമുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog