ഇന്ന് മാര്‍ച്ച്‌ : 9. ഡോ. എം.വി. വിഷ്ണുനമ്ബൂതിരി ( ചരമദിനം)

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഫോക്​ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ അദ്ധ്യാപകന്‍, നാടന്‍കല ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ് തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം.വി. വിഷ്ണുനമ്ബൂതിരി കണ്ണൂര്‍ ജില്ലയിലെ ഏഴിമല – കുന്നരുവില്‍ 1939 ഒക്ടോബര്‍ 25 -നു ജനിച്ചു. കുന്നരു എലിമെന്ററി സ്കൂള്‍, കുഞ്ഞിമംഗലം ഗോപാല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍, പയ്യന്നൂര്‍ ബോര്‍ഡ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം .1958 ല്‍ ഫസ്റ്റ് ക്ലാസൊടെ ഇ. എസ്. എല്‍. സി. പാസായി

. കണ്ണൂര്‍ ട്രൈനിങ് സ്കൂളില്‍ അധ്യാപകപരിശീലനം കഴിഞ്ഞു പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച വിഷ്ണുനമ്ബൂതിരി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളിലും അധ്യാപകനായി.കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രത്തില്‍ മലയാളവിഭാഗം തലവനായും കണ്ണൂര്‍ സര്‍വകലാശാല കാഞ്ഞങ്ങാട് പി സ്മാരക കാമ്ബസില്‍ മലയാളം അധ്യാപകനായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. കോഴിക്കോട്, കാലടി, കണ്ണൂര്‍, എം.ജി സര്‍വകലാശാലകളില്‍ ഗവേഷണ ഗൈഡ്, സര്‍വവിജ്ഞാനകോശം ഉപദേശകസമിതിയംഗം എന്നീനിലകളില്‍ ശ്രദ്ധേയപ്രവര്‍ത്തനം കാഴ്ചവെച്ചു.

വലിയ ശിഷ്യസമ്ബത്തിനുടമ കൂടിയായ ഇദ്ദേഹം രാമന്തളി ഗവ. ഹൈസ്‌കൂളില്‍നിന്നാണ്​ വിരമിച്ചത്. കാവുകളെയും തെയ്യക്കോലങ്ങളെയും മറ്റനുഷ്ഠാന കലകളെയും പറ്റി വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം നടത്തിയ ഇദ്ദേഹം മുഖദര്‍ശനം, പുള്ളുവപ്പാട്ടും നാഗാരാധനയും, മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും, വണ്ണാനും കെന്ത്രോന്‍പാട്ടും, പുലയരുടെ പാട്ടുകള്‍, കോതാമൂരി, തോറ്റംപാട്ടുകള്‍ ഒരു പഠനം, തെയ്യവും തിറയും, തെയ്യം, നാടോടിവിജ്ഞാനീയം, പൂരക്കളി, ഗവേഷണപ്രവേശിക, കേരളത്തിലെ നാടന്‍സംഗീതം, തോറ്റം, നാടന്‍പാട്ടു മഞ്ജരി, പൊട്ടനാട്ടം, വിവരണാത്മക ഫോക്​ലോര്‍ ഗ്രന്ഥസൂചി തുടങ്ങിയ 69ഒാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്​. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പട്ടത്താനം അവാര്‍ഡ്, കേരള ഫോക്​ലോര്‍ അക്കാദമിയുടെ പ്രഥമ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, പി.കെ. കേളന്‍ പുരസ്‌കാരം, എസ്. ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം, കടത്തനാട്ട് ഉദയവര്‍മരാജ പുരസ്‌കാരം, കളമെഴുത്ത് പഠനകേന്ദ്രം പുരസ്‌കാരം, വിജ്ഞാനപീഠ പുരസ്‌കാരം, സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരം, അബൂദബി ശക്തി അവാര്‍ഡ്, കേരള ലളിതകല അക്കാദമി പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരികവകുപ്പി​​െന്‍റ സീനിയര്‍ ഫെലോഷിപ് തുടങ്ങിയവക്ക്​​ അര്‍ഹനായി.2019 മാര്‍ച്ച്‌ 9 ശനിയാഴ്ച 79-ആം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

The post ഇന്ന് മാര്‍ച്ച്‌ : 9. ഡോ. എം.വി. വിഷ്ണുനമ്ബൂതിരി ( ചരമദിനം) 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha