എന്തോ ഗുളിക തന്നു മയക്കി, പീഡനത്തിന്‍റെ 9 മാസങ്ങള്‍ മറക്കില്ല.. മക്കളുടെ ഉടുപ്പൂരി ദിവസവും ഞാന്‍ പരിശോധിക്കും; വിതുര ഇര - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 16 March 2021

എന്തോ ഗുളിക തന്നു മയക്കി, പീഡനത്തിന്‍റെ 9 മാസങ്ങള്‍ മറക്കില്ല.. മക്കളുടെ ഉടുപ്പൂരി ദിവസവും ഞാന്‍ പരിശോധിക്കും; വിതുര ഇര

കോഴിക്കോട്​: കുട്ടി​കളൊന്ന്​ വൈകിയാല്‍ അതിരുവിട്ട്​ പരിഭ്രമിക്കുന്ന,മക്കളുടെ ഉടുപ്പൂരി ദിവസവും പരിശോധിക്കുന്ന ഒരു അമ്മയാണ്​ ഞാനെന്ന്​ വിതുര കേസിലെ ഇരയായ യുവതി. എത്രയായാലും ആ ഭയമൊന്നും ഒരിക്കലും കെട്ടടങ്ങില്ല. യുവതിയും ഭര്‍ത്താവും ഒരു മാഗസിന്​ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ താണ്ടിയ ആ​ ജീവിതാനുഭവം പങ്കുവെക്കുന്നത്​.

അഭിമുഖത്തിലെ പ്രസക്ത​ ഭാഗങ്ങള്‍;

'പീഡനത്തിന്‍റെ ഒമ്ബതുമാസങ്ങള്‍, വന്നു പോയവരോടെല്ലാം കാലില്‍ വീണു ഞാന്‍ കെഞ്ചി. രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോഴെല്ലാം ശക്​തമായി മര്‍ദ്ദിച്ചു.'നിലവിളിക്കാമായിരുന്നില്ലേ, ഓടി രക്ഷപ്പെടാമായിരുന്നില്ലേ' എന്നൊക്കെ ചോദിക്കുന്നവരുള്ള നാടാണ് ഇത്​.രക്ഷപ്പെടാന്‍ പഴുത്​ കിട്ടിയാല്‍ പോലും അനങ്ങാനാകാത്ത വിധത്തില്‍ നിസ്സഹയായി മാറിയിരുന്നു. അതിനുള്ള മരുന്നും തന്നുകൊണ്ടിരുന്നു' അവര്‍ മുറിവേറ്റ കാലത്തെ ഓര്‍ത്തെടുക്കുമ്ബോള്‍ കേട്ടിരിക്കുന്നവര്‍ക്കു പോലും ഞെട്ടല്‍.

'എറണാകുളം കടവന്ത്രയിലെ വീട്ടില്‍ പൂട്ടിയിട്ടിരുന്ന മുറി ചവിട്ടിത്തുറന്ന്​ ​ എസ്​.ഐ ലക്ഷ്​മിക്കുട്ടിയമ്മ എന്നെ രക്ഷപ്പെടു​ത്തു​മ്ബോഴും ഒരു തിടുക്കവുമില്ലാതെ, എന്തോ ചിന്തിച്ചു വെറുതെയിരിക്കുകയായിരുന്നു ഞാന്‍, ഒരിക്കലും അത്​ ജീവിതത്തെ കുറിച്ചായിരിക്കില്ലെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു. എല്ലാം ചെയ്യാന്‍ താമസം, ഓടി രക്ഷപെടാതിരിക്കാനായിരിക്കാം അത്തരം മരുന്നുകള്‍ തന്നത്. വേദന ഭയന്നു ഞാന്‍ സംസാരിക്കാനും മറന്നുപോയിരുന്നു.'

'കേസിന്‍റെ രണ്ടാംഘട്ട വിചാരണസമയത്ത്​ മൂത്ത കുഞ്ഞുണ്ടായിട്ട്​ മാസങ്ങളേ ആയിരുന്നുള്ളു. ആ കുഞ്ഞിനെയും കൊണ്ടാണ്​ അന്ന്​ ഞങ്ങള്‍ കോട്ടയത്ത്​ കേസിന്​ വന്നിരുന്നത്. ഒന്നിലും വിശ്വാസമില്ലാത്തതു കൊണ്ടും ആ ഓര്‍മകളിലേക്ക്​ തിരിച്ച്‌​ നടക്കാന്‍ അവള്‍ക്ക് മടിയായതുകൊണ്ടും മാത്രം ആരെയും ഓര്‍മവരുന്നില്ലെന്നു പറഞ്ഞു അവള്‍ വിട്ടുകളഞ്ഞതാണ്. അങ്ങനെയാണ് പല പ്രമുഖരും രക്ഷപെട്ടത്​' ഭര്‍ത്താവ്​ പറയുന്നു.

'ഇന്നെനിക്കതില്‍ കുറ്റബോധമുണ്ട്​. പക്ഷെ ആരെ മറന്നാലും, ഞാന്‍ അവനെ, ആ സുരേഷ് എന്ന ഷാജഹാനെ മറക്കില്ലായിരുന്നു. അവന്‍റെ ശബ്​ദം ഇപ്പോള്‍ കേള്‍ക്കുമ്ബോഴും ഞാന്‍ നടുങ്ങും'. യുവതി ​ പറഞ്ഞു.

'അവന്‍ പൊലീസ്​ കസ്റ്റഡിയിലാണെങ്കിലും അവന്‍റെ ആളുകള്‍ പുറത്തുണ്ട്​. അവര്‍ വന്നു കേസില്‍ നിന്നു പിന്മാറാന്‍ എന്ത്​ വേണമെങ്കിലും ചെയ്യാമെന്നു സംസാരിച്ചു കഴിഞ്ഞു. ഇല്ല, അതവര്‍ അനുഭവിച്ചതാണ്​. അതിനു വിലപേശാന്‍ ഞാന്‍ തയാറല്ല എന്ന മറുപടി കൊടുത്തുവെന്നും' ഭര്‍ത്താവ്​ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

സുഗതകുമാരി ടീച്ചറാണ് ഞങ്ങള്‍ തമ്മിലുള്ള​ വിവാഹത്തിന്​ നിര്‍ബന്ധിച്ചതെന്നും അവര്‍ പങ്കുവെക്കുന്നു. ഞാന്‍ പീഡിപ്പിക്കപ്പെ​ട്ടെങ്കിലും, കുറേ കുട്ടികള്‍ ഷാജഹാന്‍റെ കൈയ്യില്‍ നിന്ന്​ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ്​ വിശ്വാസം. ഷാജഹാന്‍​ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ അനാഥാലയം നടത്തു​ന്നുവെന്ന്​ കേട്ടു ഞെട്ടി​പ്പോയെന്നും, അത്​ എന്തായാലും അന്വേഷിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. ഒരിക്കലും നല്ല ഉദ്ദേശത്തോടെ ആവില്ല അനാഥകുട്ടികളെ അവന്‍ സംരക്ഷിക്കുന്നതെന്ന ചിന്തയിലാണ് വിതുരയിലെ യുവതി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog