ഇവരാണ് 'പല്ലൊട്ടി 90's കിഡ്സ്' ഹീറോസ്, പുതിയ വിശേഷങ്ങളുമായി സൈജു കുറുപ്പ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

ഇവരാണ് 'പല്ലൊട്ടി 90's കിഡ്സ്' ഹീറോസ്, പുതിയ വിശേഷങ്ങളുമായി സൈജു കുറുപ്പ്

ഇന്ന് മലയാളം സിനിമയില്‍ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. അദ്ദേഹത്തിന്റെതായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇപ്പോളിതാ 'പല്ലൊട്ടി 90's കിഡ്സ്' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. ലൊക്കേഷനില്‍ നിന്ന് ചിത്രത്തിലെ നായകന്മാരെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന ചിത്രം 90 കളില്‍ ജനിച്ച ഓരോ കുട്ടികളുടെയും ബാല്യകാല ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നു. സൈജു കുറുപ്പിനെ കൂടാതെ ചില പ്രമുഖ താരങ്ങളും അണിനിരക്കും.


നിരൂപക പ്രശംസ നേടിയ 'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ കഥയൊരുക്കിയിരിക്കുന്നത്സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. 'ജാതിക്ക തോട്ടം' ഫെയിം ഗാനരചയിതാവ് സുഹൈല്‍ കോയയാണ് ഈ ചിത്രത്തിലും ഗാനങ്ങള്‍ രചിക്കുന്നത്.പ്രകാശ് അലക്‌സ് സംഗീതമൊരുക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog