കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ 85 ലക്ഷം രൂപയുടെ സ്വര്‍ണ്ണവേട്ട; കുട്ടിയുടെ ഡയപ്പറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്‍റെ 85 ലക്ഷം രൂപയുടെ സ്വര്‍ണ്ണവേട്ട; കുട്ടിയുടെ ഡയപ്പറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം

കണ്ണൂര്‍: കഴിഞ്ഞ ദിവസം സൈക്കിളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ഇക്കുറി കുട്ടിയുടെ ഡയപ്പറില്‍ ഒളിപ്പിച്ച്‌ കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പൊളിച്ചത്.

ഇക്കുറി 85 ലക്ഷം രൂപ വിലവരുന്ന 1841 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടു വയസുള്ള കുട്ടി ധരിച്ച ഡയപ്പറില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് കുഞ്ഞി ഹസൈനാര്‍ ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം സൈക്കിളിനുളളില്‍ ഒളിപ്പിച്ച്‌ കടത്തിയ സ്വര്‍ണവും പിടികൂടിയിരുന്നു. ഇതിന് തൊട്ടുമുമ്ബ് ദോഹയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയില്‍ നിന്നും 70 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog