തിരഞ്ഞെടുപ്പ്: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഹെല്‍പ്പ് ലൈന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

തിരഞ്ഞെടുപ്പ്: 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഹെല്‍പ്പ് ലൈന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം ആവശ്യമായി വന്നാല്‍ വീല്‍ചെയര്‍, വാഹനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി മണ്ഡലംതല ഹൈല്‍പ് ലൈന്‍ നമ്ബറിലോ, ജില്ലാ കണ്‍ട്രോള്‍ റൂമിലെ ഹൈല്‍പ് ലൈന്‍ നമ്ബറിലോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
ജില്ലയില്‍ ആകെ 28,834 ഭിന്നശേഷി വോട്ടര്‍മാരും 80 വയസിന് മുകളില്‍ പ്രായമുള്ള 46,818 വോട്ടര്‍മാരുമാണുള്ളത്. ഇവര്‍ക്ക് വോട്ടിംഗ് കേന്ദ്രങ്ങളില്‍ എത്തി വോട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും കൊവിഡ് വ്യാപന സാധ്യതയും കണക്കിലെടുത്ത് തപാല്‍ വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും അപേക്ഷാ തീയതിക്ക് ശേഷം കൊവിഡ് പോസിറ്റീവ് ആവുകയോ ക്വാറന്റൈനില്‍ ആവുകയോ ചെയ്യുന്നവര്‍ക്കും തെരഞ്ഞെടുപ്പ് ദിവസം അനുവദിച്ചിരിക്കുന്ന സമയത്ത് ബൂത്തിലെത്തി വോട്ട് ചെയ്യാം. ഇവര്‍ക്ക് സഹായത്തിനായാണ് ഹൈല്‍പ് ലൈന്‍ ഒരുക്കിയിരിക്കുന്നത്. തപാല്‍ വോട്ടിനായി അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് വോട്ടിംഗ് കേന്ദ്രത്തില്‍ ചെന്ന് വോട്ട് ചെയ്യാന്‍ സാധിക്കുകയില്ല.

മണ്ഡലം, ഹെല്‍പ് ലൈന്‍ നമ്ബര്‍ എന്നക്രമത്തില്‍:
പയ്യന്നൂര്‍9497384151, കല്ല്യാശ്ശേരി9447738759, 9947197822, തളിപ്പറമ്ബ്9188127013, ഇരിക്കൂര്‍8547948687, 9995897188, അഴീക്കോട്9061765858, 8547754943, കണ്ണൂര്‍9447868128, ധര്‍മ്മടം9496145702,9496192352, തലശ്ശേരി7907713170, കൂത്തുപറമ്ബ്9995228375, 0497 2700405, മട്ടന്നൂര്‍0497 2700143, പേരാവൂര്‍0497 2760394. ജില്ലാ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 0497 2700292.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog