അന്നും നല്ല ഗൗരവമുണ്ട് മമ്മൂട്ടിക്ക്; വിവാഹം കഴിഞ്ഞ് 7ാമത്തെ ദിവസമാണ് അഭിനയിക്കാനായി വന്നത്; മമ്മൂട്ടിയെ കുറിച്ച്‌ വാചാലനായി പുരുഷന്‍ കടലുണ്ടി എംഎല്‍എ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുറെയേറെ വര്ഷങ്ങളായി തട്ട് താഴാതെ മെഗാസ്റ്റാര്‍ പദവിയില്‍ ഇരിക്കുന്ന താരമാണ് മമ്മൂക്ക. അഭിനയമികവ് കൊണ്ട് തന്നെ മലയാളത്തിലെ താരരാജാക്കളില്‍ നിന്ന് സ്ഥാനപദവി കൈമാറാതെ കൊണ്ട് നടക്കുന്ന ഒരു നടന്‍ കൂടിയാണ് മമ്മൂട്ടി.മോഹന്‍ലാലിനെ അപേക്ഷിച്ച്‌ പൊതുവേ ഗൗരവക്കാരനായിട്ടാണ് മമ്മൂട്ടി അറിയപ്പെടുന്നത്. മോഹന്‍ലാല്‍ എല്ലാവരോടും സൗമ്യനായി ചിരിച്ച്‌ കളിച്ച്‌ ഇടപെടുമ്ബോള്‍ മമ്മൂട്ടി എല്ലാവരെയും അകലത്തില്‍ നിര്‍ത്താറാണ് പതിവ്. എന്നാല്‍ കാണുംപോലെയല്ല മമ്മൂട്ടി എന്നാണ് അടുപ്പക്കാര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയെക്കുറിച്ച്‌ വാചാലനായെത്തിയിരിക്കുകയാണ് പുരുഷന്‍ കടലുണ്ടി എംഎല്‍എ.ഒരു സുഹൃത്ത് മുഖേനയായാണ് മമ്മൂട്ടിയെ സനിമയിലേക്ക് വിളിച്ചത്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് അധികനാളായിരുന്നില്ല അന്ന്. മമ്മൂട്ടിയെ കിട്ടാതെ വന്നതോടെ വേറെ ആളുകളെ നോക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് സുഹൃത്ത് വിളിച്ചത്. മമ്മൂട്ടി അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. താടിയൊക്കെ വെച്ചായിരുന്നു മമ്മൂട്ടി വന്നത്. അദ്ദേഹത്തെ മാധവനായി തീരുമാനിക്കുകയായിരുന്നു അന്ന്.

അന്ന് ഫോണ്‍ ചെയ്യാനൊക്കെ പാടായിരുന്നു. അധികം ഫോണ്‍ ചെയ്യാനൊന്നും പറ്റില്ലെന്നായിരുന്നു പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് മമ്മൂട്ടിയോട് പറഞ്ഞത്. അത് കേട്ടം അദ്ദേഹം ഒന്നും പ്രതികരിച്ചിരുന്നില്ല. അന്നും നല്ല ഗൗരവമുണ്ട് മമ്മൂട്ടിക്ക്. വിവാഹം കഴിഞ്ഞ് 7ാമത്തെ ദിവസമാണ് വന്നത്. അന്ന് അനുഭവിച്ച വിഷമം മനസ്സിലാക്കണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. എംടി സാറിന് മമ്മൂട്ടിയോട് വലിയ വാത്സല്യമായിരുന്നു

സിനിമയില്‍ സജീവമായ അച്ഛനേയും മകനേയും ഒരു സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷര്‍. എന്നാല്‍ ഈ ചിത്രം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഒന്നിച്ച്‌ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ഇതിന് പറ്റിയ കഥ ഇതുവരെ കിട്ടാത്തതാണ് താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രം പുറത്ത് ഇറങ്ങാത്തത്. എപ്പോഴെങ്കിലും സിനിമ ഉണ്ടാകുമെന്നുളള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha