മദ്യക്കട ലേലം ആരംഭിച്ചത് 72 ലക്ഷത്തില്‍, അവസാനിച്ചത് 510 കോടിയില്‍! വിളിച്ചെടുത്തത് വനിത - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

മദ്യക്കട ലേലം ആരംഭിച്ചത് 72 ലക്ഷത്തില്‍, അവസാനിച്ചത് 510 കോടിയില്‍! വിളിച്ചെടുത്തത് വനിത

ജയ്പൂര്‍: 72 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഒരു കട ലേലത്തില്‍ വച്ചാല്‍ പരമാവധി എത്ര രൂപ കിട്ടും? ഊഹക്കണക്കുകളെയെല്ലാം കാറ്റില്‍പ്പറത്തുന്ന വിലയാണ് രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയിലെ ഒരു മദ്യക്കടയ്ക്ക് കിട്ടിയത്, 510 കോടി രൂപ!

രാവിലെയാണ് ഇ-ലേലം ആരംഭിച്ചത്. ഉച്ചയോടെ വിളി 510 കോടിയില്‍ എത്തിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോഹാറിലെ കിരണ്‍ കന്‍വര്‍ എന്ന വനിതയാണ് അടിസ്ഥാന വിലയുടെ 708 മടങ്ങിന് മദ്യഷോപ്പ് വിളിച്ചെടുത്തത്.

ലേലത്തുകയുടെ രണ്ട് ശതമാനം മൂന്ന് ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുമെന്ന് എക്‌സൈസ് അഡീഷണല്‍ കമ്മിഷണര്‍ സിആര്‍ ദേശായി പറഞ്ഞു. പണമടച്ചില്ലെങ്കില്‍ സെക്യൂരിറ്റി നിക്ഷേപം നഷ്ടപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ മൊത്തം 7665 മദ്യക്കടകളില്‍ 3572 ഷോപ്പുകളാണ് ആദ്യഘട്ടത്തില്‍ ഇ-ലേലത്തിനുണ്ടായിരുന്നത്. പല ഷോപ്പുകള്‍ക്കും മികച്ച വിലയാണ് ലേലത്തില്‍ കിട്ടിയത്. ചുരു ജില്ലയിലെ മദ്യഷോപ്പ് വിറ്റു പോയത് 11 കോടി രൂപയ്ക്കാണ്. ജയ്പൂരിലെ സന്‍ഗനെറിലെ മദ്യക്കടക്ക് കിട്ടിയത് 8.91 കോടി രൂപയും. അടിസ്ഥാന വിലയേക്കാള്‍ ശരാശരി മുപ്പത് ശതമാനം കൂടുതല്‍ തുകയാണ് ഇ ലേലം വഴി ലഭിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog