വെളിപ്പെടുത്തൽ അഴീക്കോട് 711 പേര്‍ക്കും ഇരിക്കൂറില്‍ 531 പേര്‍ക്കും ഇരട്ടവോട്ടുണ്ടെന്ന് രമേശ് ചെന്നിത്തല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

വെളിപ്പെടുത്തൽ അഴീക്കോട് 711 പേര്‍ക്കും ഇരിക്കൂറില്‍ 531 പേര്‍ക്കും ഇരട്ടവോട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടി​ല്‍ കൂ​ടു​ത​ല്‍ ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​രു വോ​ട്ട​ര്‍​ക്ക് ത​ന്നെ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​താ​യി ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. സംസ്ഥാനത്ത് വോട്ടര്‍പ്പട്ടിക പരിശോധിച്ചപ്പോള്‍ 3.25 ലക്ഷം ഇരട്ട വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച പോര്‍ക്കളം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവര്‍ വോട്ടുചെയ്യാതിരിക്കേണ്ടത് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്കും കല്യാശേരി മണ്ഡലത്തില്‍ വോട്ടുളള 91 പേര്‍ക്കും തളിപ്പറമ്ബിലെ 242 പേര്‍ക്കും ഇരിക്കൂര്‍ മണ്ഡലത്തില്‍ വോട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂര്‍ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലത്തിലും കണ്ടെത്താന്‍ കഴിഞ്ഞതായും ചെന്നിത്തല ആരോപിച്ചു. ഒ​രു മ​ണ്ഡ​ല​ത്തി​ലും വ്യാ​ജ വോ​ട്ട​ര്‍​മാ​രെ വോ‌​ട്ടു ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​രു​തെന്നും അദ്ദേഹം ആവശ്യപ്പെട്ടു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog