നാല് തവണ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു; റസ്റ്റോറന്റ് ഉടമയ്‍ക്ക് 6 വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

നാല് തവണ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു; റസ്റ്റോറന്റ് ഉടമയ്‍ക്ക് 6 വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

മനാമ: നാലാം തവണയും കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച ഒരു റസ്റ്റോറന്റ് ഉടമയ്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബഹ്റൈന്‍ പ്രോസിക്യൂഷന്‍. ഇയാള്‍ക്ക് ആറ് വര്‍ഷം ജയില്‍ ശിക്ഷയും 60,000 ബഹ്റൈന്‍ ദിനാര്‍ (5.85 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും വിധിക്കണമെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

തന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ മുപ്പതിലധികം പേരെ പ്രവേശിപ്പിച്ചതാണ് നിയമനടപടിക്ക് കാരണമായത്. നാല് തവണ ഇയാള്‍ നിയമലംഘനം ആവര്‍ത്തിക്കുകയും ചെയ്‍തു. തനിക്ക് ഉപഭോക്താക്കളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസില്‍ വാദം കേട്ട കോടതി നടപടികള്‍ ബുധനാഴ്‍ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog