67പ​യ്യ​ന്നൂ​രി​ല്‍ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 67 ബൂ​ത്തു​ക​ളെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ജാ​ഗ്ര​താ നി​ര്‍​ദേ​മു​ള്ള 48 ബൂ​ത്തു​ക​ളെ​യും അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള 19 ബൂ​ത്തു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഇ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കും. മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 268 ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. ഏ​ഴു ബൂ​ത്തു​ക​ളെ മാ​തൃ​കാ ബൂ​ത്തു​ക​ളാ​യി സ​ജ്ജീ​ക​രി​ക്കും.
80 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്കും കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ത​പാ​ല്‍ വോ​ട്ടു​ക​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ച്ച്‌ ന​ല്‍​കു​ന്ന​തി​ന് 30 ടീ​മു​ക​ളേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.അ​വ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. കൂ​ടാ​തെ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​ന​വും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. സെ​ക്ട​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടേ​യും സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റു​മാ​രു​ടേ​യും നി​യ​മ​നം ന​ട​ന്നു​ക​ഴി​ഞ്ഞു. മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്‌​ക്വാ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നു​വ​രി​ക​യാ​ണ്.
മ​ണ്ഡ​ല​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ എ​ത്തി​ച്ചു ക​ഴി​ഞ്ഞു. മെ​ഷീ​ന്‍ സൂ​ക്ഷി​പ്പി​നാ​യി സ്ട്രോം​ഗ് റൂം ​സ​ജീ​ക​രി​ച്ച​ത് പ​യ്യ​ന്നൂ​ര്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ലാ​ണ്. പ​യ്യ​ന്നൂ​ര്‍ ഭൂ​രേ​ഖാ ത​ഹ​സി​ല്‍​ദാ​ര്‍ ടി. ​മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂം ​സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ന്നു​വ​രു​ന്നു.​വി​വി​ധ കോ​ള​ജ് കാ​മ്ബ​സു​ക​ളും കോ​ള​നി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ ന​വ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​കെ. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടേ​യും സ്ഥാ​നാ​നാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു. പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പാ​ലി​ക്കേ​ണ്ട മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും വ​ര​ണാ​ധി​കാ​രി കെ.​ഹി​മ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍ നി​രി​ഞ്ച​ന്‍ കു​മാ​ര്‍ ഐ​എ​എ​സ്, പ​യ്യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ബാ​ല​ഗോ​പാ​ല​ന്‍, പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി എം.​സു​നി​ല്‍​കു​മാ​ര്‍, അ​സി. ബി​ഡി​ഒ ഉ​ല്ലാ​സ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha