കുറഞ്ഞവിലയില്‍ 666 കിലോമീറ്റര്‍ മൈലേജുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവല്‍ കാര്‍ എത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

കുറഞ്ഞവിലയില്‍ 666 കിലോമീറ്റര്‍ മൈലേജുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവല്‍ കാര്‍ എത്തി


ഇന്ത്യയിലേക്ക് പുതിയ ഒരു ഫ്യുവല്‍ സെല്‍ കാറിനെ അവതരിപ്പക്കുന്നതിനുള്ള മുന്നൊരുക്കത്തില്‍ ആണ് ഹ്യൂണ്ടായ് ഇപ്പോള്‍. നിലവില്‍ ഹ്യുണ്ടായിയുടെ അന്താരാഷ്ര മാര്‍ക്കറ്റില്‍ ഉള്ള നെക്‌സോ എന്ന വാഹനത്തെയാണ് ഇന്ത്യയിലേക്ക് എത്തിക്കുവാന്‍ പോകുന്നത്. 95 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലും 40 കിലോവാട്ട് ബാറ്ററി പായ്ക്കുമാണു വാഹനത്തിനു ശക്തി പകരുന്നത്.

ഇതില്‍ നിന്നും 161 bhp കരുത്തില്‍ 395 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്‌ട്രിക് മോട്ടോറും വാഹനത്തില്‍ നല്കിയിട്ടുണ്ട്. ശക്തമായ ഈ പവര്‍ സെറ്റപ്പില്‍ 9.2 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും. അതോടൊപ്പം മണിക്കൂറില്‍ 179 കിലോമീറ്റര്‍ വേഗവും വാഹനം കൈവരിക്കും.കാറിന് 666 കിലോമീറ്റര്‍ ആണ് കമ്ബനി വാഗ്‌ദാനം ചെയ്യുന്ന ദൂരപരിധി.

2019 മുതല്‍ക്കേ തന്നെ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ഫ്യൂല്‍ കാറുകളെ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ചുവരികയായിരുന്നു ഹ്യുണ്ടായി. ഇതിനായുള്ള അനുമതി ഇപ്പോള്‍ കമ്ബനിക്ക് ലഭിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തില്‍ തന്നെ വാഹനത്തെ വിപണിയില്‍ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂല്‍ വാഹനമാകും ഹ്യൂണ്ടായ് നെക്‌സോ.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog