മാര്‍ച്ച് 30 വരെ ഇറിഗേഷന്‍ കനാലിലൂടെ വെള്ളം തുറന്നുവിടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതിനാലാണ് 30ഓളം വരുന്ന കര്‍ഷകര്‍ ലോണെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷിയിറക്കിയത്. എന്നാല്‍, നെല്ല് കതിരിടാന്‍ നില്ക്കുന്ന സമയത്താണ് ഇറിഗേഷന്‍ അധികൃതര്‍ കനാലിലൂടെ വെള്ളം വരുന്നത് നിര്‍ത്തിയത്.ഇതേതുടര്‍ന്ന് പാടത്ത് വിള്ളലുണ്ടാവുകയും നെല്ലിന് മഞ്ഞപ്പ് വന്ന് ഉണങ്ങുകയും ചെയ്തു. വിവരം ചീരകുഴി അധികൃതരെ അറിയിച്ചപ്പോള്‍ ഡാമിന് സമീപം പണി നടക്കുന്നതാണ് കനാലിലൂടെ വരുന്ന വെള്ളം നിര്‍ത്താന്‍ കാരണമെന്നാണ് പറഞ്ഞത്. അടിയന്തരമായി വെള്ളം തുറന്നുവിടണമെന്നും ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷിവകുപ്പും ചേര്‍ന്ന് ഭാരതപ്പുഴയില്‍നിന്ന് മോട്ടോര്‍വെച്ച് വെള്ളം പമ്ബ് ചെയ്യണമെന്നും പാടശേഖര സമിതി പ്രസിഡന്റ് എന്‍. നാരായണന്‍കുട്ടിയും സെക്രട്ടറി ശങ്കരന് നാരായണനും ആവശ്യപ്പെട്ടു.
ചെറുതുരുത്തി: ചീരകുഴി ഇറിഗേഷെന്റ കനാല്‍ വെള്ളം നിര്‍ത്തിയതിനാല്‍ പൈങ്കുളം പാടശേഖര സമിതിയുടെ 60 ഏക്കര്‍ നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍. അയ്യപ്പനെഴുത്തച്ഛന് പടിക്ക് സമീപമുള്ള 60 ഏക്കര്‍ സ്ഥലത്തെ മുണ്ടകന്‍ കൃഷിയാണ് നശിക്കുന്നത്.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു