മദീന മസ്​ജിദുന്നബവിയിലെ റമദാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു; നമസ്​കാരത്തിന്​ 60,000 പേര്‍ക്ക് അവസരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജിദ്ദ: മദീനയിലെ മസ്​ജിദുന്നബവി കാര്യാലയത്തിന്​ കീഴില്‍ റമദാനി​ലേക്കുള്ള പദ്ധതികള്‍ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാന്‍ അല്‍സുദൈസ്​ ഉദ്​ഘാടനം ചെയ്​തു. കോവിഡ്​ ആരംഭിച്ചശേഷം കൈകൊണ്ട നടപടികളും ആവശ്യകതകളും നേടിയെടുത്ത വിജയവും തുടരേണ്ടതിന്‍റെ ആവശ്യകത ഇരുഹറം കാര്യാലയ മേധാവി ഊന്നിപ്പറഞ്ഞു. അസാധാരണ സാഹചര്യങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുകയും വികസിപ്പിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

റമദാന്‍ വരെയുള്ള മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്​​ റമദാനിലേക്കുള്ള പദ്ധതികള്‍ തയാറാക്കിയത്​. അടിയന്തിര സാഹചര്യങ്ങള്‍, പ്രതിസന്ധി കൈകാര്യം ചെയ്യല്‍ തുടങ്ങിയവ പദ്ധതിയിലുള്‍പ്പെടും​.കോവിഡ്​ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളില്‍ വ്യത്യസ്​തമായി ആരോഗ്യ മുന്‍കരുതലനുസരിച്ചുള്ള പദ്ധതികളാണ്​ ആവിഷ്കരിച്ചിരിക്കുന്നത്​.

മുറ്റങ്ങള്‍ക്ക്​ പുറമെ​ സാധാരണ മസ്​ജിദുന്നബവിക്കകത്ത്​ 3,50,000 പേര്‍ക്ക് നമസ്​കരിക്കാന്‍ സൗകര്യമുണ്ട്​. ​​എന്നാല്‍, കോവിഡ്​ മുന്‍കരുതലി​ന്‍റെ ഭാഗമായി പള്ളിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ 13 ശതമാനം ആളുകളെയാണ്​​​​ നമസ്​കാരത്തിന്​ അനുവദിക്കുക. ഇതനുസരിച്ച്‌​ ഒരു സമയം നമസ്​കാരത്തിന്​ 60,000 ​പേര്‍ക്ക്​ സൗകര്യമുണ്ടാകും. നിലവിലെ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ റമദാനിലും തുടരും.

സാമൂഹിക അകലം പാലിച്ചായിരിക്കും പള്ളിക്കകത്തും പുറത്തും നമസ്​കാരം നിര്‍വഹിക്കുക. ഇമാമുമാര്‍, ബാങ്ക്​ കൊടുക്കുന്നവര്‍, മസ്​ജിദുന്നബവിക്ക്​ കീഴിലെ ഉദ്യോഗസ്​ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക്​ നമസ്​കരിക്കാനുള്ള സ്​ഥലം പഴയ ഹറമിലായിരിക്കുമെന്ന്​ പദ്ധതിയില്‍ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക്​ നമസ്​കരിക്കാനുള്ള സ്​ഥലങ്ങള്‍​ 'ഹസ്വവാത്​, പള്ളികളുടെ മറ്റ്​ ഭാഗങ്ങള്‍, ​മേല്‍തട്ട്​, മുറ്റങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും. റൗദാ സന്ദര്‍ശനത്തിനും അവിടെ വെച്ചുള്ള നമസ്​കാരത്തിനും തവക്കല്‍ന ആപ്പില്‍ രജിസ്​റ്റര്‍ ചെയ്​ത ശേഷമുള്ള അനുമതി വേണമെന്നത്​ റമദാനിലും തുടരും.

തറാവീഹ് നമസ്കാരം കഴിഞ്ഞ്​ അര മണിക്കൂറിന് ശേഷം പള്ളി അടക്കും. റമദാന്‍ അവസാന പത്തിലൊഴികെ മറ്റ്​ ദിവസങ്ങളില്‍ സുബ്​ഹി ബാങ്കിന്​ രണ്ട്​ മണിക്കൂര്‍ മുമ്ബ്​ പള്ളി തുറക്കും. അവസാന പത്തില്‍ മുഴുസമയവും പള്ളി തുറന്നിടും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha