എം എം മണിയെന്ന മലയോര കര്‍ഷകന്‍ മന്ത്രിയായ നാളുകള്‍ , മലയാളി ഇരുട്ടില്‍ തപ്പാത്ത 5 കൊല്ലങ്ങള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഴയൊന്ന് ചാറിയാല്‍, ഇലയൊന്നനങ്ങിയാല്‍ അതുപറഞ്ഞും കറന്റ് കട്ടുണ്ടായിരുന്നൊരു നാടിനെ വര്‍ഷം 5 കഴിഞ്ഞപ്പോള്‍ വൈദ്യുതി മിച്ചം വയ്ക്കാന്‍ സാധിക്കുന്നൊരു നാടാക്കി മാറ്റിയത് ഫസ്റ്റ് ഗിയറില്‍ കുതിച്ച്‌ കിതച്ച്‌ ബസ്സു കയറിയെത്തുന്ന ബൈസണ്‍വാലിയെന്ന മലമ്ബ്രദേശത്തെ പഴയ നാലാം ക്ലാസുകാരനാണെന്നറിയുമ്ബോഴാണ്
വിദ്യാഭ്യാസമല്ല, പൊതുജീവിതത്തിലെ അനുഭവ സമ്ബത്താണ് മനുഷ്യന് സാമൂഹ്യമാറ്റത്തിന്‍റെ ചാലകശക്തിയാവാന്‍ കരുത്തു പകരുന്നതെന്ന് ബോധ്യമാവുക.

റോഡും പാലവും സ്കൂളും കോളജും ആശുപത്രിയുമെല്ലാം - അത്ഭുതകരമാം വിധം മെച്ചപ്പെടുത്തി, വികസിപ്പിച്ചു , പുതിയവ നിര്‍മ്മിച്ചു. പരിമിതികളില്‍ നിന്നും നാടിന് പറക്കാന്‍ സാധിച്ച നാളുകള്‍…

മൂന്ന് പതിറ്റാണ്ട് കാലം ഇടുക്കി പോലൊരു വിഭവ സമൃദ്ധമായ ജില്ലയിലെ ഒന്നാം നമ്ബര്‍ പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നയാളാണ്.മന്ത്രിയാവുന്നതിനേക്കാള്‍ എത്രയോ സാധ്യതകള്‍ ആ പദവിയിലിരിക്കുമ്ബോള്‍ തന്നെ മുന്നിലുണ്ടായിരുന്നു. മന്ത്രിയാകുന്നതിനു മുന്‍പും ശേഷവും ഒരു പശുവും അതിന്റെ പാലുമാണ് മന്ത്രിയുടെ ഒപ്പം താമസിക്കുന്ന മകളുടെ ജീവിത വരുമാനം. അതില്‍ കൂടുതല്‍ എന്ത് മെറിറ്റാണ് വേണ്ടത്.

പണമുള്ളവനെന്നോ പഠിപ്പുള്ളവനെന്നോ നിറമുള്ളവനെന്നോ എന്നതിലല്ല എം എം മണിയേപ്പോലൊരു പാര്‍ട്ടിക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം.

അതിനു നമ്മള്‍ ഖജനാപ്പാറയിലേയും പൊട്ടന്‍കാട്ടിലെയും രാജകുമാരിയിലേയും ശാന്തമ്ബാറയിലെയുമൊക്കെ തോട്ടം തൊഴിലാളികള്‍ക്കും നന്ദി പറയണം. സഖാവ് രാജാറാമും സഖാവ് പുഷ്പനും സഖാവ് തങ്കച്ചനുമടക്കമുള്ള നൂറ് കണക്കിന് സി പി എം കേഡര്‍മാരോടും നന്ദിപറയണം. അവരുടെ വിയര്‍പ്പായിരുന്നു എം എം മണിയെന്ന ഉടുമ്ബന്‍ചോല എം എല്‍ എ. അവരിത്തവണയും 'ആശാനെ ' ഏറ്റെടുത്തു കഴിഞ്ഞു.
ഒന്നുറപ്പാണ്, ഒന്നാം പിണറായി സര്‍ക്കാരിലെ
' എ പ്ലസ്' മന്ത്രിക്ക് അന്നത്തെ 1109 ഇക്കുറി ആദ്യ റൗണ്ടിനു മുന്‍പേ ഇരട്ടിയാകും, എണ്ണുന്തോറും പിന്നെയും പിന്നെയും ഇരട്ടിക്കും…

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha