5 സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ട് ; സിപിഎം പോളിറ്റ് ബ്യൂറോ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

5 സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ട് ; സിപിഎം പോളിറ്റ് ബ്യൂറോ

അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ്.

ജനങ്ങളുടെ ക്ഷേമത്തിനും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ബിജെപിക്കെതിരേ ഒറ്റക്കെട്ടായി നിന്നു പൊരുതി തോല്‍പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷക സമരത്തിന് സിപിഎം എല്ലാ പിന്‍തുണയും ഐക്യാദാര്‍ഡ്യവും പ്രഖ്യാപിച്ചു.

മാര്‍ച്ച്‌ 15, 16 തീതികളില്‍ നടക്കുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനും മാര്‍ച്ച്‌ 17ന് നടക്കുന്ന ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്ബനി യുണിയനുകളുടെയും പോളിറ്റ് ബ്യൂറോ പിന്‍തുണ പ്രഖ്യാപിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog