ബ്രിടിഷ് രാജകുടുംബത്തെ പിടിച്ചു കുലുക്കിയ മേഗന്‍ഹാരി ദമ്ബതികളുടെ അഭിമുഖം ഓപ്ര വിറ്റത് 51 കോടിക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ബ്രിടിഷ് രാജകുടുംബത്തെ പിടിച്ചു കുലുക്കിയ മേഗന്‍ഹാരി ദമ്ബതികളുടെ അഭിമുഖം ഓപ്ര വിറ്റത് 51 കോടിക്ക്

വാഷിങ്ടന്‍: ( 09.03.2021) കഴിഞ്ഞ ദിവസങ്ങളായി രാജ്യാന്തര മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടാണ് മേഗന്‍ഹാരി ദമ്ബതികളുടെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍. ബ്രിടിഷ് രാജകുടുംബത്തെ പിടിച്ചു കുലുക്കിയ മേഗന്‍ഹാരി ദമ്ബതികളുടെ ഈ അഭിമുഖം യുഎസ് ടിവി അവതാരക ഓപ്ര വിന്‍ഫ്ര വിറ്റത് 51 കോടി രൂപയ്ക്ക് (7 മില്യണ്‍ യുഎസ് ഡോളര്‍).

ശനിയാഴ്ച രാത്രിയാണ് സിബിഎസ് ചാനല്‍ ഹാരിയുടെയും മേഗന്റെയും അഭിമുഖം സംപ്രേക്ഷണം ചെയ്തത്. സിബിഎസിന്റെ പ്രൈ ടൈം സ്‌പെഷലായി സംപ്രേക്ഷണം ചെയ്ത അഭിമുഖം 7 മില്യന്‍ ഡോളറിനാണ് ഓപ്രയില്‍ നിന്ന് വാങ്ങിയത്. വര്‍ഷങ്ങളായി രാജകുടുംബത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ മേഗന്റെയും ഹാരിയുടെയും വാക്കുകളിലൂടെ വീക്ഷിച്ചതാകട്ടെ 17.1 മില്യന്‍ പ്രേക്ഷകരും.


ആപിള്‍, നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമുകള്‍ക്ക് അഭിമുഖം നല്‍കാമായിരുന്നെങ്കിലും സിബിഎസില്‍ ലഭിക്കുന്ന വാര്‍ത്താപ്രാധാന്യവും പ്രൈം ടൈം സ്ലോട്ടുമാണ് അഭിമുഖം സിബിഎസിന് നല്‍കുന്നതിലേക്ക് ഓപ്രയെ പ്രേരിപ്പിച്ചതെന്നാണ് റിപോര്‍ട്സിബിഎസിന്റെ മുന്‍ കറസ്‌പോണ്ടന്റ് കൂടിയാണ് ഓപ്ര.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ സിബിഎസ് സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിന്റെ ആദ്യ പകുതിയില്‍ മേഗനുമായി മാത്രമാണ് സംഭാഷണം. വിവാഹം മുതല്‍ അമ്മയാകുന്നതു വരെ രാജകുടുംബത്തില്‍ നിന്ന് മേഗന്‍ നേരിട്ട ദുരനുഭവങ്ങളാണ് ഈ ഭാഗത്ത് പറയുന്നത്. തുടര്‍ന്ന് മേഗനൊപ്പം ഹാരിയും ഒപ്രയോട് തന്റെ അനുഭവങ്ങളും ഭാവി ജിവിതവും പങ്കുവയ്ക്കുകയാണ്.

തനിക്ക് രാജകുടുംബത്തില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന വംശീയ അധിക്ഷേപങ്ങളും അവഗണനകളുമാണ് മാധ്യമപ്രവര്‍ത്തക ഓപ്ര വിന്‍ഫ്രയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മേഗന്‍ മാര്‍ക്കിള്‍ വ്യക്തമാക്കിയത്. അതിനെ പിന്തുണച്ച്‌ സംസാരിച്ച ഹാരി രാജകുമാരന്‍ രാജകൊട്ടാരത്തിലെ അരക്ഷിതാവസ്ഥയും രാജപദവികളെല്ലാം ഉപേക്ഷിക്കേണ്ടി വന്ന സന്ദര്‍ഭത്തെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog