5 വയസുകാരിയെ പീഡിപ്പിച്ച 21കാരന് വധശിക്ഷ; 26 ദിവസം കൊണ്ട് വിചാരണ പൂര്‍ണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

5 വയസുകാരിയെ പീഡിപ്പിച്ച 21കാരന് വധശിക്ഷ; 26 ദിവസം കൊണ്ട് വിചാരണ പൂര്‍ണം

അഞ്ചുവയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച്‌ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗം നടപടി.

വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെയാണ് കഴിഞ്ഞ മാസം 19-ാം തീയതി 21കാരനായ പ്രതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്.

ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഇക്കാര്യം ഉടന്‍ തന്നെ കുഞ്ഞിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ വന്ന് സ്ഥലത്ത് വന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി.

ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പരുക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്.അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.

ഒന്‍പത് ദിവസത്തിനുള്ളില്‍ കൃത്യമായ തെളിവുകളോടെ പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 40 സാക്ഷികളെയും 250 രേഖകളും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദീവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog