48 കിലോ കഞ്ചാവുമായി രണ്ടു പേര്‍ ആലുവ റെയില്‍വേ സ്‍റ്റേഷനില്‍ പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 23 March 2021

48 കിലോ കഞ്ചാവുമായി രണ്ടു പേര്‍ ആലുവ റെയില്‍വേ സ്‍റ്റേഷനില്‍ പിടിയില്‍

എറണാകുളം: ആലുവ റെയില്‍വേ സ്‍റ്റേഷനില്‍ 48 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടി. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കേരത്തിലേക്ക് കഞ്ചാവ് കടത്തിയ മലപ്പുറം സ്വദേശി നിഥിന്‍ നാഥ്, എറണാകുളം സ്വദേശി സുധീര്‍ കൃഷ്ണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയതത്.

ടാറ്റ നഗര്‍ എറണാകുളം എക്സ്പ്രസിലാണ് പ്രതികളായ നിഥിന്‍ നാഥും സുധീര്‍ കൃഷ്ണയും ചേര്‍ന്ന് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 2 ട്രോളി ബാഗുകളില്‍ കുത്തിനിറച്ച കഞ്ചാവ് ട്രെയിനിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച്‌ കടത്താനാനായിരുന്നു ശ്രമം. എ.സി.കംപാര്‍ട്ട്മെന്റില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഐ.ഡി കാര്‍ഡ് ധരിച്ചാണ് പ്രതികള്‍ യാത്ര ചെയ്തത്.ആന്ധ്രയില്‍ നിന്ന് കേരളത്തിന്‍റെ വിവിധ മേഖലകളില്‍ ചില്ലറ വില്‍പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് ഇടുക്കി സ്വദേശിയായ ആള്‍ക്ക് കൈമാറുന്നതിന് വേണ്ടി എറണാകുളത്തേയ്ക്ക് കൊണ്ടു പോകവേയാണ് നിഥിന്‍ നാഥും സുധീര്‍ കൃഷ്ണയും ആലുവയില്‍ പിടിയിലായത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ലഹരി കടത്ത് തടയുന്നതിന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog