46 തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‍സി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: സര്‍വകലാശാല അനധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 46 തസ്തികയിലേക്ക് ഉടന്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു. മാര്‍ച്ച്‌ പകുതിയോടെ വിജ്ഞാപനം പുറത്തിറക്കും. ജനറല്‍ റിക്രൂട്മെന്‍റ്റിന് പുറമേ സ്പെഷല്‍ റിക്രൂട്മെന്‍റ്റ് , എന്‍.സി.എ വിജ്ഞാപനങ്ങളുമുണ്ട്.

ജനറല്‍ സംസ്ഥാനതലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ബയോകെമിസ്ട്രി അസിസ്റ്റന്‍റ്റ്, പ്രഫസര്‍, ആര്‍ട്ടിസ്റ്റ്, കെഎസ്‌ഇബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍-സിവില്‍, ഇലക്‌ട്രിക്കല്‍, സപ്ലൈകോയില്‍ ജൂനിയര്‍ മാനേജര്‍, (ജനറല്‍), ക്ഷീരവികസന വകുപ്പില്‍ ഡെയറി എക്സ്റ്റെന്‍ഷന്‍ ഓ ഫിസര്‍, പിന്നാക്ക വികസന കോര്‍പറേഷനില്‍ പ്രോജക്‌ട് അസിസ്റ്റന്‍റ്റ്, ക്ഷീരവികസന വകുപ്പില്‍ ഡയറി എക്സ്റ്റെന്‍ഷന്‍ ഓഫിസര്‍, പിന്നാക്ക വികസന കോര്‍പറേഷനില്‍ പ്രോജക്‌ട് അസിസ്റ്റന്‍റ്റ്/യൂണിറ്റ് മാനേജര്‍, അക്കൗണ്ടന്‍റ്റ്/സീനിയര്‍ അസിസ്റ്റന്‍റ്റ്, മീറ്റ് പ്രോഡക്‌ട്സ് ഇന്ത്യ ലിമിറ്റഡില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്, ബാംബൂ കോര്‍പറേഷനില്‍ ജൂനിയര്‍ അക്കൗണ്ടന്റ് ഗ്രേഡ്-2, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്റ്ജനറല്‍ ജില്ലാതലം
ഐഎസ്‌എമ്മില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദം), നഴ്സ് ഗ്രേഡ്-2 (ആയുര്‍വേദം), വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-2 (എച്ച്‌ഡിവി)/ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്‍റ്റ് (എച്ച്‌ഡിവി), ഡ്രൈവര്‍ ഗ്രേഡ്-2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫീസര്‍. ഡ്രൈവര്‍ ഗ്രേഡ്-2 (എല്‍ഡിവി)/ഡ്രൈവര്‍ കം ഓഫിസ് അറ്റന്‍ഡന്‍റ്റ് (എല്‍ഡിവി), വിവിധ വകുപ്പുകളില്‍ ആയ.

സ്പെഷ്യല്‍ റിക്രൂട്‌മെന്‍റ്റ്
മെഡിക്കല്‍ ഓഫിസര്‍ ആയുര്‍വേദം (എസ്.‌സി/എസ്.ടി), വനിതാ സബ് ഇന്‍സ്പെക്ടര്‍ (എസ്.ടി), സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് (എസ്.ടി),അസിസ്റ്റന്‍ഡ് (എസ്‌.സി/എസ്.ടി), ടെക്നിക്കല്‍ അസിസ്റ്റന്‍ഡ് ഗ്രേഡ്-2 (എസ്.ടി), ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ട്രെയിനി എസ്,‌സി/എസ്.ടി), എന്‍ജിനീയറിങ് അസിസ്റ്റന്‍ഡ് ഗ്രേഡ്-1 (എസ്‌സി/എസ്.ടി).

എന്‍.സി.എ സംസ്ഥാനതലം
അസിസ്റ്റന്‍ഡ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (ധീവര), പൊലീസ് കോണ്‍സ്റ്റബിള്‍ (മുസ്‌ലിം), ഡ്രൈവര്‍ ഗ്രേഡ്-2 എല്‍ഡിവി (എസ്.‌സി/ എസ്.ടി), കോബ്ലര്‍ (എല്‍സി/ഐ), ക്ലാര്‍ക്ക് ഗ്രേഡ്-1 സൊസൈറ്റി കാറ്റഗറി (എസ്.‌സി) പ്യൂണ്‍/വാച്ച്‌മാന്‍ കെഎസ്‌എഫ്‌ഇ പാര്‍ട്‌ ടൈം ജീവനക്കാരില്‍നിന്ന് (എസ്ടി), ഗാര്‍ഡ് വിമുക്തഭടന്‍മാര്‍, (എല്‍സി/എഐ), പ്രൊജക്‌ഷന്‍ അസിസ്റ്റന്‍ഡ് (ഒ.ബി.സി), സിനി അസിസ്റ്റന്‍ഡ് (വിശ്വകര്‍മ, ഈഴവ, എല്‍.സി/എ.ഐ).

എന്‍.സി.എ ജില്ലാതലം

ഹൈസ്കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് തമിഴ് മീഡിയം (എസ്.ടി), ഫാര്‍മസിസ്റ്റ് ഗ്രേ‍ഡ്-2 ആയുര്‍വേദം (എസ്‌.സി/എസ്സ്.ടി , മുസ്‌ലിം), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (ഹിന്ദു നാടാര്‍, എസ്‌ഐയുസിഎസ്.ഐ.യു സി) നാടാര്‍)കുക്ക് (മുസ്‍ലിം), ഡ്രൈവര്‍ സൊസൈറ്റി കാറ്റഗറി (ഈഴവ).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha