മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം; ഏ‍ഴ് ദിവസത്തെ പ്രചരണം 46 കേന്ദ്രങ്ങളില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കം; ഏ‍ഴ് ദിവസത്തെ പ്രചരണം 46 കേന്ദ്രങ്ങളില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധര്‍മ്മടം മണ്ഡല പര്യടനം ഇന്ന് തുടങ്ങും. ഏഴ് ദിവസത്തെ പര്യടനത്തില്‍ 46 കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രിക്ക് സ്വീകരണ പരിപാടി. മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയതിന്റെ അവേശത്തിലാണ് ധര്‍മ്മടത്തെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍.

നവ കേരളത്തിന്റെ നായകനെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധര്‍മ്മടം.പിണറായി വിജയന്റെ സാനിധ്യം കൊണ്ട് തുടക്കത്തില്‍ തന്നെ പ്രചാരണം ആവേശ കൊടുമുടി കയറുകയാണ് ധര്‍മടത്ത്.

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടന പരിപാടി വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍.46 കേന്ദ്രങ്ങളിലാണ് സ്വീകരണ പരിപാടികള്‍.

ബുധനാഴ്ച വൈകുന്നേരം നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ ഇ പി ജയരാജന്‍ ,കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.മൂന്നു ബൂത്തുകളിലെ ഒരു കേന്ദ്രത്തില്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി വോട്ടര്‍മാരെ കാണാന്‍ എത്തുന്നത്. ആദ്യ ഘട്ട പര്യടനത്തിന് ശേഷം മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി പോകുന്ന മുഖ്യമന്ത്രി ഈ മാസം അവസാനം വീണ്ടും പ്രചരണത്തിനായി ധര്‍മടത്ത് എത്തും

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog