ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൊവിഡ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോവിഡ് ചികിത്സയിലായിരുന്ന 222 രോഗികള്‍ രോഗ മുക്തരായി.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,45,257 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 1,35,227പേര്‍ ഇതിനോടകം രോഗമുക്തരായി. രാജ്യത്ത് 1,600 ജീവനുകളാണ് കൊവിഡ് കാരണം നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം ഇപ്പോള്‍ 208 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 72 പേരുടെ നില അതീവ ഗുരുതരമാണ്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog